ക്രിക്കറ്റ് ആരാധകരുടെ എല്ലാം വമ്പൻ ആകാംക്ഷകൾക്ക് ഒടുവിൽ വിരാമം. ഐപിൽ പതിനാലാം സീസണിലെ രണ്ടാം പാദത്തിലെ മത്സരങ്ങൾക്ക് ചെന്നൈ സൂപ്പർ കിങ്സ് :മുംബൈ ഇന്ത്യൻ മത്സരത്തോടെ തുടക്കം. ഇന്നലെ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻ ടീമിനെ ഇരുപത് റൺസിന് തോൽപ്പിച്ചാണ് ചെന്നൈ മികച്ച വരവ് അറിയിച്ചത്. നിർണായകമായ കളിയിൽ ബാറ്റിങ് നിരക്ക് ഒപ്പം ചെന്നൈ സൂപ്പർ കിങ്‌സ് ബൗളർമാർ കൂടി തിളങ്ങിയത് ധോണിക്കും ടീമിനും ജയം സമ്മാനിച്ചു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ചെന്നൈ ടീം എത്തി.
എന്നാൽ മത്സരത്തിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ജയത്തോടൊപ്പം വളരെ ഏറെ ചർച്ചാവിഷയമായി മാറുന്നത് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസി മിക്കവാണ്.ടോസ് നേടി ബാറ്റിങ് സെലക്ട് ചെയ്ത നിമിഷം മുതൽ ധോണി തന്റെ നായകമികവ് ആവർത്തിച്ചുവെന്നും ക്രിക്കറ്റ് ലോകം വിലയിർത്തുന്നുണ്ട്. ബാറ്റിംഗില്‍ പരാജയപ്പെട്ടുവെങ്കിലും തന്‍റെ നായകമികവ് അവസാനിച്ചട്ടില്ലാ എന്ന് ധോണി കാണിച്ചു തന്നു.
അതേസമയം മത്സരത്തിൽ വളരെ ഏറെ നിർണായകമായ രണ്ട് വിക്കറ്റുകൾക്ക് പിന്നിൽ ധോണിയാണെന്നത് ഏറെക്കുറെ നിസംശയം പറയാം. അതിവേഗം സ്കോർ നേടി കുതിക്കുകയായിരുന്ന മുംബൈ ടീം ഓപ്പണർ ക്വിന്റൻ ഡീകോക്ക് വിക്കറ്റ് ഓൺ ഫീൽഡ് അമ്പയർ തുടക്കത്തിൽ സമ്മതിക്കുവാൻ തയ്യാറായിരുന്നില്ല. ഇതിന് എതിരെ ധോണി നൽകിയ ഏറെ ശ്രദ്ധേയമായ ഡിആർഎസ് റിവ്യൂയാണ് ഇപ്പോൾ പുത്തൻ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുന്നത്. വിക്കറ്റിന് പിന്നിൽ നിന്നിരുന്ന ധോണിയുടെ നിരീക്ഷണം പോലെ ആ വിക്കറ്റ് ഒടുവിൽ ഔട്ട് വിധിച്ചുവളരെ പ്രധാനമായ ആ വിക്കറ്റ് തുടക്കത്തിൽ വീഴ്ത്തുവാൻ സാധിച്ചത് മത്സരത്തിലെ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ജയത്തിൽ നിർണായകമായി.
കൂടാതെ എക്കാലവും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് വെളുവിളികൾ ബാറ്റിങ് പ്രകടനത്താൽ സൃഷ്ടിക്കാറുള്ള മുംബൈ താരം കിറോൺ പൊള്ളാർഡ് വിക്കറ്റ് വീഴ്ത്താൻ ധോണി ഫാസ്റ്റ് ബൗളറായ ഹേസൽവുഡിനെ വിളിച്ചതും വളരെ ഏറെ ഹിറ്റ് തീരുമാനമായി മാറി.14 പന്തിൽ നിന്നും 1 സിക്സും ഫോറും അടക്കം 15 റൺസ് അടിച്ച പൊള്ളാർഡ് വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡ് രണ്ടാം സ്പെല്ലിനായി വിളിച്ച ധോണിയുടെ തീരുമാനം കൂടി ശരിവെച്ചു.
ഇഷാന്‍ കിഷനാകട്ടെ ധോണി വിരിച്ച ഫീല്‍ഡിങ്ങ് വലയില്‍ അകപ്പെടുകയായിരുന്നു. ഒരു ക്യാച്ച് കൈവിട്ടെങ്കിലും നായകൻ ധോണി മികച്ച പ്രകടനത്താൽ ഈ മത്സരവും അവിസ്മരണീയമാക്കി.