തകര്‍പ്പന്‍ വിജയതുടക്കവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ ഇന്ത്യന്‍സിനു തോല്‍വി.

Bravo and Gaikwad

ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു 20 റണ്‍സ് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. ഒരു ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും റുതുരാജിന്‍റെ അര്‍ദ്ധസെഞ്ചുറി മികവില്‍ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് പിന്നീട് തകര്‍പ്പന്‍ ബോളിംഗില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴ്പ്പെടുത്തുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് വേണ്ടി ഓപ്പണിംഗിന് എത്തിയത് അരങ്ങേറ്റ താരം അന്‍മോള്‍ പ്രീത് സിങ്ങും ഡീക്കോക്കുമാണ്. 17 റണ്‍സെടുത്ത ഡീക്കോകാണ് ആദ്യം പുറത്തായത്. 17 റണ്‍സെടുത്ത ഡീകോക്ക് ദീപക്ക് ചഹറിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. നാലാം ഓവറില്‍ വീണ്ടും ചഹറിന്‍റെ പ്രഹരം. അരങ്ങേറ്റ താരം അന്‍മോള്‍പ്രീത് സിങ്ങിന്‍റെ (16) കുറ്റി തെറിപ്പിച്ച് ദീപക്ക് ചഹര്‍ ചെന്നൈയെ മുന്നിലെത്തിച്ചു.

സൂര്യകുമാര്‍ യാദവ് (3), ഇഷാന്‍ കിഷാന്‍ (11) പൊള്ളാര്‍ഡ് (15) ക്രുണാല്‍ പാണ്ട്യ (4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൗരഭ് തിവാരി മാത്രമാണ് പിടിച്ചു നിന്നത്.ആദം മില്‍നേ 15 റണ്‍ നേടി അവസാന ഓവറില്‍ പുറത്തായി. രാഹുല്‍ ചഹറിനു റണ്‍ ഒന്നുമെടുക്കാനായില്ലാ. 40 പന്തില്‍ 50 റണ്ണാണ് തിവാരി നേടിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി ബ്രാവോ മൂന്നു ദീപക്ക് ചഹര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ഹേസല്‍വുഡ്, താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Ambati Rayudu

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍156 റണ്‍സ് എടുത്തു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദ് നടത്തിയ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിതുരാജ് പുറത്താകതെ 58 പന്തില്‍ 88 റണ്‍സ് നേടി. 9 ഫോറും 4 സികസും അടങ്ങുന്നതാണ് യുവതാരത്തിന്‍റെ ഇന്നിംഗ്സ്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

ജഡേജയുടെ ചെറുത്തുനില്‍പ്പും (33 പന്തില്‍ 26) ബ്രാവോയുടെ (8 പന്തില്‍ 23 ) വെടിക്കെട്ടുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ചെന്നൈയില്‍ മറ്റാര്‍ക്കും നല്ല പ്രകടനം പുറത്തെടുക്കാനായില്ല. ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. അമ്പാട്ടി റായുഡു പരിക്കേറ്റതിനെത്തുടര്‍ന്ന് റണ്ണൊന്നും നേടാതെ ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി.

സുരേഷ് റെയ്ന നാല് റണ്‍സും നായകന്‍ എംഎസ് ധോണി മൂന്ന് റണ്‍സും മാത്രമെടുത്ത് പുറത്തായി. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മില്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയില്‍ അലിയും കൂടാരം കയറി. രണ്ടുപേരും റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. റായിഡു റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്‌ന നാല് റണ്‍സ് സംഭാവന നല്‍കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Scroll to Top