മുംബൈക്ക് എതിരെ മറ്റൊരു റെക്കോർഡ് :ഞെട്ടിച്ച് ഗെയ്ക്ഗ്വാദ്

Bravo and Gaikwad

ക്രിക്കറ്റ് ആരാധകരുടെ എല്ലാം വളരെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഐപിൽ ആവേശം ഉയർന്നപ്പോൾ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച് മികച്ച ജയവുമായി ഐപിൽ പതിനാലാമത്തെ സീസണിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ബാറ്റിങ് നിര തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും പിന്നീട് നായക പാടവുമായി ധോണിയും മികച്ച ബൗളിംഗ് പ്രകടനവുമായി ചെന്നൈ ബൗളർമാർ കൂടി കളംനിറഞ്ഞപ്പോൾ 20 റൺസിനാണ് മുംബൈയെ ധോണിയും സംഘവും വീഴ്ത്തിയത്. മത്സരത്തിൽ വിക്കറ്റുകൾ തുടരെ നഷ്ടമായിട്ടും ചെന്നൈ ടീമിനെ വമ്പൻ സ്കോറിലേക്ക് നയിച്ച ഋതുരാജ് ഗെയ്ക്ഗ്വാദാണ് മാൻ ഓഫ് ദി മാച്ച്.

എന്നാൽ മത്സരത്തിലെ മാസ്മരിക ഫിഫ്റ്റിക്ക്‌ ഒപ്പം മറ്റ് ചില അപൂർവമായ റെക്കോർഡുകൾ കൂടി യുവതാരം നേടി. ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിങ്ങിൽ വിശ്വസ്തനായ ഓപ്പണറാണ് താനെന്ന് ഒരിക്കൽ കൂടി ഗെയ്ക്ഗ്വാദ് തെളിയിച്ചു. താരം 58 പന്തിൽ 9 ഫോറും 4 സിക്സും അടക്കമാണ് 88 റൺസ് അടിച്ചെടുത്തത്. മുംബൈ ഇന്ത്യൻ ടീമിനെതിരെ ഐപിൽ ചരിത്രത്തിൽ ഒരു ചെന്നൈ ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഓസ്ട്രേലിയൻ ഇതിഹാസതാരവും മുൻ ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ മൈക്ക് ഹസ്സിനയുടെ റെക്കോർഡാണ് ഋതുരാജ് ഗെയ്ക്ഗ്വാദ് തകർത്തത്.2013ലെ ഐപിഎല്ലിൽ മുംബൈക്ക് എതിരെ ഹസ്സിയുടെ ബാറ്റിൽ നിന്നായി പിറന്ന 86 റൺസായിരുന്നു ഇത് വരെ മുംബൈക്ക്‌ എതിരെ ഒരു ചെന്നൈ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന സ്കോർ. ഇന്നലെ താരം ഈ നേട്ടമാണ് മറികടന്നത്

അതേസമയം യൂഎഇയിലെ മണ്ണിൽ ബാറ്റ് എക്കാലവും ഗെയ്ക്ഗ്വാദ് ചലിപ്പിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. യൂഎഇ ഐപിൽ മത്സരങ്ങളിൽ തുടർച്ചയായ നാലാം തവണയാണ് അർദ്ധ സെഞ്ച്വറി നേടുന്നത്. നേരത്തെ 2020ലെ ഐപിൽ സീസണിലെ അവസാന 3 മത്സരത്തിലും താരം ഫിഫ്റ്റി നേടിയിരുന്നു.ഐപിൽ കരിയറിൽ 14 മത്സരങ്ങളിൽ നിന്നായി 488 റൺസ് ഗെയ്ക്ഗ്വാദ് സ്വന്തമാക്കി കഴിഞ്ഞു. ഐപിൽ ചരിത്രത്തിൽ ഇത് മറ്റൊരു റെക്കോർഡാണ്. നേരത്തെ ഒന്നാം പവർപ്ലേയിൽ 4 വിക്കറ്റ് നഷ്ടമായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ പിന്നീട് യുവതാരം ഒറ്റക്കാണ് മികച്ച സ്കോറിൽ എത്തിച്ചത്

Scroll to Top