ധവാനല്ല അവനാണ് ടി :20 ലോകകപ്പിനുള്ള ഓപ്പണർ :തുറന്ന് പറഞ്ഞ് മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെയേറെ നിർണായകമാണ് വരാനിരിക്കുന്ന ചില പരമ്പരകളും ഒപ്പം ഐസിസി ലോക ടി :20 ചാമ്പ്യൻഷിപ്പും. ഈ വർഷം നടക്കുവാൻ പോകുന്ന എല്ലാ മത്സരങ്ങളെയും വളരെ പ്രാധാന്യത്തോടെ കാണുന്ന ഇന്ത്യൻ ടീം താരങ്ങൾ എല്ലാം ലക്ഷ്യമിടുന്നത് വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ സ്ഥാനവുമാണ്. നിലവിൽ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം ശ്രീലങ്കയിൽ ലിമിറ്റഡ് ഓവർ പരമ്പരകൾ കളിക്കാനുള്ള ഒരുക്കത്തിലാണ് ഒപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി പരിശീലനത്തിലാണ് വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടെസ്റ്റ് ടീമും.ടി :20 ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിലേക്ക് ആരൊക്കെ ഇടം കണ്ടെത്തുമെന്ന ചർച്ചകൾ സജീവമായി മുൻപോട്ട് പോകുമ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

നിലവിലെ ഇന്ത്യൻ ടി :20 ടീമിൽ കുറച്ച് സ്ഥാനങ്ങൾ മാത്രമാണ് ലോകകപ്പിന് മുൻപായി ആവേശിക്കുന്നുള്ളൂ എന്ന് പറഞ്ഞ അഗാർക്കർ ഓപ്പണിങ്ങിൽ ഏറെ താരങ്ങൾ മികച്ച ബാറ്റിങ് പ്രകടനത്താൽ അവകാശവാദം ഉന്നയിക്കുന്നതായി അഭിപ്രായം വിശദമാക്കി.”ടി :20 ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിനായി എന്റെ അഭിപ്രായത്തിൽ കളിക്കുക രോഹിത് ശർമയും ലോകേഷ് രാഹുലുമാകും. ശിഖർ ധവാൻ അടക്കമുള്ള അനേകം താരങ്ങൾ ഓപ്പണിങ് സ്ഥാനത്തേക്ക് നോട്ടമിട്ടിട്ടുണ്ട് എങ്കിലും രാഹുലിനാണ് പ്രഥമ പരിഗണന ലഭിക്കുക “അഗാർക്കർ അഭിപ്രായം വിശദമാക്കി.

“ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ധവാനേക്കാൾ സാധ്യത രാഹുലിന് തന്നെയാണ്. ഐപിഎല്ലിൽ അടക്കം മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന രാഹുൽ രോഹിത്തിനൊപ്പം മുൻപ് മികച്ച ഇന്നിങ്സുകൾ കാഴ്ചവെച്ചിട്ടുണ്ട്. ഒപ്പം രോഹിത്തിനൊപ്പം കളിച്ചുള്ള മിന്നും റെക്കോർഡ് രാഹുലിന് അനുകൂല ഘടകമാണ്. വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിൽ അസാധ്യ പ്രകടനമാണ് നമ്മൾ എല്ലാം ശിഖർ ധവാനിൽ നിന്നും പ്രതീക്ഷിക്കുന്നത്.രാഹുലിന് മികച്ച വെല്ലുവിളി ഉയർത്താൻ ശിഖർ ധവാന്റെ പ്രകടനത്തിന് കഴിയും “അഗാർക്കർ അഭിപ്രായം വ്യക്തമാക്കി.

Previous articleആർക്കാണ് യൂണിവേഴ്സ് ബോസ് കോപ്പി റൈറ്റുള്ളത് : തർക്കവുമായി ക്രിസ് ഗെയ് ൽ
Next articleവിരമിക്കൽ എപ്പോൾ :മനസ്സ് തുറന്ന് ക്രിസ് ഗെയ്ൽ