വിരമിക്കൽ എപ്പോൾ :മനസ്സ് തുറന്ന് ക്രിസ് ഗെയ്ൽ

IMG 20210714 153328

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം ചർച്ചയായി മാറുന്നത് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിലാണ്. ഒരിടവേളക്ക് ശേഷം തന്റെ ബാറ്റിങ് ഫോമിൽ തിരികെ എത്തിയ ഗെയ്ൽ ഓസ്ട്രേലിയക്ക്‌ എതിരായ മൂന്നാം ടി :20 മത്സരത്തിൽ 38 പന്തിൽ 7 സിക്സും നാല് ഫോറും അടക്കം 67 റൺസ് നേടി തന്റെ ബാറ്റിങ് മികവിന് ഇന്നും യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു. നിലവിൽ നാല്പത്തിയൊന്നാം വയസ്സുകാരനായ ക്രിസ് ഗെയ്ൽ എന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്നുള്ള ചർച്ചകൾക്കിടയിൽ തന്നെയാണ് താരത്തിന്റെ ഇപ്പോഴത്തെ വെടിക്കെട്ട് പ്രകടനവും. മത്സരശേഷം വിരമിക്കലിനെ കുറിച്ച് തുറന്ന് പറഞ്ഞ താരം തന്റെ ഭാവി പദ്ധതികൾ വിശദമാക്കി.

ക്രിക്കറ്റിൽ നിന്നും ഉടനടി വിരമിക്കാൻ പദ്ധതികളില്ല എന്ന് പറഞ്ഞ താരം താൻ ഏറെ ആസ്വദിച്ചാണ് ഇപ്പോഴും ക്രിക്കറ്റ്‌ കളിക്കുന്നത് എന്നും വ്യക്തമാക്കി. “ഏറെ കാലയാളവിൽ ഇനിയും ക്രിക്കറ്റിൽ തുടരാമെന്നാണ് എന്റെ വിശ്വാസം.എന്നെ കൊണ്ട് കഴിയുന്ന കാലത്തോളം ഞാൻ ക്രിക്കറ്റിൽ തുടരും. ഞാൻ ക്രീസിൽ തുടരുന്നത് ആരാധകരിൽ വളരെയേറെ സന്തോഷം നൽകുന്ന ഘടകമാണ് എന്ന് അറിയുന്നതിൽ സന്തോഷമാണ് എനിക്ക് ഉള്ളത്. വരാനിരിക്കുന്ന ടി :20 ലോകകപ്പ് മത്സരങ്ങളെ കുറിച്ചാണ് എന്റെ ചിന്തകൾ എല്ലാം “താരം വാചാലനായി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

അതേസമയം ഐപിഎല്ലിൽ മികച്ച പ്രകടനം ഈ സീസണിൽ കാഴ്ചവെച്ച താരം വരാനിരിക്കുന്ന പതിനാലാമത്തെ സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് പഞ്ചാബ് കിങ്‌സ് ആരാധകരും ഉറച്ച് വിശ്വസിക്കുന്നത്.നിലവിൽ കരീബിയൻ പ്രീമിയർ ലീഗിന്റെ ഭാഗവുമാണ് ക്രിസ് ഗെയ്ൽ.താരം ഇക്കഴിഞ്ഞ ഐപിൽ സീസണിൽ 6 കളികളിൽ നിന്നായി 119 റൺസ് മാത്രമാണ് നേടിയത്

Scroll to Top