ആർക്കാണ് യൂണിവേഴ്സ് ബോസ് കോപ്പി റൈറ്റുള്ളത് : തർക്കവുമായി ക്രിസ് ഗെയ് ൽ

ഇന്നും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച അപകടകാരിയായ ബാറ്റ്‌സ്മാനാണ് താൻ എന്ന് തെളിയിക്കുകയാണ് വിൻഡീസ് ഓപ്പണർ ക്രിസ് ഗെയ്ൽ. ഓസ്ട്രേലിയക്ക് എതിരായ ടി :20 പരമ്പര ആവേശത്തോടെ തുടരുമ്പോൾ താരം മൂന്നാം ടി :20യിലാണ് താരം ബാറ്റിംഗിലെ കരുത്ത് കാണിച്ചത്. ഓസ്ട്രേലിയക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ടി :20 മത്സരത്തിൽ താരം 38 പന്തുകളിൽ 67 റൺസ് നേടി തന്റെ ബാറ്റിങ്ങിലെ മികവ് നഷ്ടപെട്ടിട്ടില്ല എന്നും തെളിയിച്ചു. നാല്പത്തിയൊന്നാം പിറന്നാളിന് അരികിൽ എത്തിയ താരത്തിന്റെ അത്ഭുത ബാറ്റിങ് പ്രകടനത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകവും.മത്സരത്തിൽ ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെയാണ് താരം 67 റൺസ് നേടിയത്.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വിൻഡീസ് താരത്തിന് ഒപ്പം വളരെ ശ്രദ്ധിക്കപെട്ടത് അദേഹത്തിന്റെ ബാറ്റാണ്.

സാധാരണയായി യൂണിവേഴ്സൽ ബോസ്സ് എന്ന തന്റെ വിശേഷണവും ബാറ്റിൽ സ്റ്റിക്കർ രൂപത്തിൽ പതിച്ചാണ് ക്രിസ് ഗെയ്ൽ ബാറ്റിംഗിന് ഇറങ്ങുന്നത്. പക്ഷേ പരമ്പരയിൽ താരം കളിക്കാൻ എത്തിയ എല്ലാ സമയവും ബാറ്റിൽ യൂണിവേഴ്സൽ ബോസ്സ് എന്ന് എഴുതിയ സ്റ്റിക്കർ ഒന്നും കാണുവാൻ സാധിച്ചില്ല പകരം മൂന്നാം ടി :20 മത്സരത്തിൽ താരത്തിന്റെ ബാറ്റിൽ ദി ബോസ്സ് എന്ന സ്റ്റിക്കർ കാണുവാൻ എല്ലാ ആരാധകർക്കും സാധിച്ചു. ക്രിസ് ഗെയ്ൽ മത്സരശേഷം രസകരമായ ഇതിന് പിന്നിലെ കാരണം വിശദമാക്കി.

തന്റെ യൂണിവേഴ്സൽ ബോസ്സ് എന്നുള്ള സ്റ്റിക്കർ ഐസിസി ഇപ്പോൾ പൂർണ്ണമായി വിലക്കിയതായി പറഞ്ഞ ഗെയ്ൽ താൻ അതിലാണ് അത് ചുരുക്കി ദി ബോസ്സ് എന്നാക്കി ബാറ്റിൽ പുതിയ സ്റ്റിക്കർ രൂപത്തിൽ ഒട്ടിച്ചത് എന്നും താരം തുറന്ന് പറഞ്ഞു.യൂണിവേഴ്സൽ ബോസ്സ് എന്ന ബ്രാൻഡിന് ഐസിസിക്ക്‌ കോപ്പിറൈറ്റ് ഇല്ലെന്ന് പറഞ്ഞ താരം ഐസിസിയല്ല ഞാൻ മാത്രമാണ് ബോസ്സ് എന്ന് തുറന്ന് പറഞ്ഞു വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിൽ കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ ഗെയ്ൽ നയം വ്യക്തമാക്കി