ബാംഗ്ലൂരിനു തുടര്‍ച്ചയായ അഞ്ചാം തോല്‍വി. അവസാന ഓവറിൽ ഡൽഹിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം.

FrHYT2WakAEXAkY

ബാംഗ്ലൂരിനെതിരായ വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒരുഗ്രൻ വിജയം സ്വന്തമാക്കി ഡൽഹി ടീം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഡൽഹി വിജയം സ്വന്തമാക്കിയത്. ശിഖ പാണ്ടെയുടെ ഉഗ്രൻ ബോളിങ് മികവും അലീസ് ക്യാപ്സി, മാരിസാനെ കാപ്പ്, ജമീമ റോഡ്രിഗസ് എന്നിവരുടെ ബാറ്റിംഗ് മികവുമാണ് ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. ഡൽഹിയുടെ ടൂർണമെന്റിലെ നാലാം വിജയമാണിത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. വളരെ പതിഞ്ഞ തുടക്കം തന്നെയാണ് റോയൽ ചലഞ്ചേഴ്സിന് ലഭിച്ചത്. നായിക സ്മൃതി മന്ദന(8) തുടക്കത്തിൽ തന്നെ കൂടാരം കയറിയതോടെ ബാംഗ്ലൂരിന്റെ സ്കോർ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. ഒരു സമയത്ത് ബാംഗ്ലൂർ 120 പോലും കടക്കില്ല എന്ന് തോന്നിയിരുന്നു. എന്നാൽ പെറിയും റിച്ചാ ഘോഷും ബാംഗ്ലൂരിനായി അവസാന ഓവറുകളിൽ നിറഞ്ഞാടി. പെറി 52 പന്തുകളിൽ 67 റൺസ് മത്സരത്തിൽ നേടി. 16 പന്തുകളിൽ 37 റൺസ് ആയിരുന്നു റിച്ചാ ഘോഷിന്റെ സമ്പാദ്യം. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 150 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചു. ഡൽഹിക്കായി ശിഖ പാണ്ടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി.

See also  മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

മറുപടി ബാറ്റിങ്ങിൽ പതിവിന് വിപരീതമായി ഞെട്ടിക്കുന്ന തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ഡൽഹിയുടെ ഓപ്പണർ ഷഫാലി വർമ്മ പൂജ്യയായി മടങ്ങി. പിന്നീട് അലീസ് ക്യാപ്സിയാണ് ഡൽഹിക്കായി തകർത്താടിയത്. ക്യാപ്‌സി 24 പന്തുകളില്‍ 38 റൺസ് നേടുകയുണ്ടായി. ശേഷം റോഡ്രിഗസും (32) മാരിസാനെ കാപ്പും (32) ഡൽഹിയുടെ കോട്ട സംരക്ഷിക്കുകയായിരുന്നു. അവസാന ഓവറിൽ 9 റൺസ് വേണ്ടിയിരുന്ന ഡൽഹിയ്ക്കായി ജെസ് ജോനാസൻ (29) തകർപ്പൻ സിക്സറും ബൗണ്ടറിയും നേടി വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഡൽഹി വിജയം കണ്ടത്

ഈ പരാജയത്തോടെ ബാംഗ്ലൂരിന്റെ ഫൈനൽ സാധ്യതകൾ നന്നേ മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളെ വെച്ച് നോക്കുമ്പോൾ പൊരുതി തന്നെയാണ് സ്മൃതിയുടെ ടീം പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. ടൂർണമെന്റിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്. നാളെ വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ജയൻസിനെ നേരിടും.

Scroll to Top