എല്ലാ ബോളുകളും ഹൂഡക്ക് കളിക്കണം. സഞ്ചുവിനെ പുറത്താക്കിയത് സ്വാര്‍ത്ഥത കാരണം

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മലയാളി താരം സഞ്ചു സാംസണിനെ റണ്ണൗട്ടാക്കിയതിനു വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മികച്ച ടച്ചില്‍ ബാറ്റ് ചെയ്യുകയായിരുന്ന സഞ്ചു സാംസണെ, ഇല്ലാത്ത റണ്ണിന് നിര്‍ബന്ധിച്ചാണ് അപകടം വിളിച്ചു വരുത്തിയത്. ഷോര്‍ട്ട് ഫൈനലിലേക്ക് അടിച്ച സഞ്ചുവിനെ, സിംഗളിനായി ഹൂഡ വിളിക്കുകയായിരുന്നു.

ഷോട്ട് പുറകിലേക്ക് പോയതിനാല്‍ അവിടെ റണ്‍ ഉണ്ടോ എന്നത് നന്നായി വിലയിരുത്താന്‍ കഴിയുന്നത് ദീപക്ക് ഹൂഡക്കായിരുന്നു. സഞ്ചു സാംസണ്‍ സിംഗിള്‍ ഇല്ലാ എന്ന് കരുതുമ്പോഴേക്കും ഹൂഡ പകുതി എത്തി കഴിഞ്ഞു. മയേഴ്സിന്‍റെ ത്രോ ഷെഫേര്‍ഡിന്‍റെ കൈയ്യില്‍ തട്ടി സ്റ്റംപില്‍ കൊള്ളുമ്പോള്‍ സഞ്ചു ഫ്രേമിലേ ഉണ്ടായിരുന്നില്ലാ.

sanju vs wi 2nd odi

കരിയറിലെ ആദ്യ ഏകദിന ഫിഫ്റ്റി സ്വന്തമാക്കിയാണ് സഞ്ചു സാംസണ്‍ പുറത്തായത്. വളരെ സ്വാര്‍ഥനായ താരങ്ങളിലൊരാളാണ് ദീപക് ഹൂഡ. അദ്ദേഹം ക്രീസിലേക്കു വന്നതിനു ശേഷമുള്ള അഞ്ചോവറുകളില്‍ സഞ്ജു സാംസണിനു കളിക്കാനായത് വെറും എട്ടു ബോളുകളാണ്.

മാത്രമല്ല സഞ്ജുവിനെ റണ്ണൗട്ടാക്കുകയും ചെയ്തു. എല്ലാ ബോളുകളും ഹൂഡയ്ക്കു തന്നെ കളിക്കണമെന്ന ആഗ്രഹമാണെന്നു തോന്നുന്നുവെന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചത്.

Previous articleആക്സര്‍ പട്ടേലിന്‍റെ ബാറ്റിംഗ് കണ്ടപ്പോള്‍ എന്‍റെ നല്ല നാളുകള്‍ ഓര്‍മ്മ വന്നു ; ചഹല്‍
Next articleവലിയ കഴിവുണ്ടായിട്ടും വിക്കറ്റുകള്‍ വലിച്ചെറിയുന്നു. യുവതാരത്തിനെതിരെ മുന്‍ പാക്ക് താരം