❝ഇത് എന്‍റെ അമ്മക്ക് വേണ്ടി❞ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ഒബെദ് മക്കോയി

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടി വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. അവസാന ഓവറിലായിരുന്നു വിന്‍ഡീസിന്‍റെ വിജയം.

നേരത്തെ ഒബൈദ് മക്കോയുടെ 6 വിക്കറ്റ് പ്രകടനത്തിലൂടെയാണ് ഇന്ത്യയെ ചെറിയ സ്കോറില്‍ പുറത്തായത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരെ വിന്‍ഡീസ് 10 വിക്കറ്റും വീഴ്ത്തുന്നത്. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് മക്കോയുടെ 6 വിക്കറ്റ് നേട്ടം. ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ തന്നെ രോഹിത് ശര്‍മ്മയെ പുറത്താക്കിയാണ് തുടക്കമിട്ടത്. ആ ഓവര്‍ മെയ്ഡനാക്കിയ താരം അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും പുറത്താക്കി.

343507

രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടേയും വിക്കറ്റ് നേടി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് മക്കോയി, ഈ പ്രകടനം, തന്‍റെ അമ്മക്ക് സമര്‍പ്പിച്ചു.

343504

” ഇത് എന്റെ അമ്മയ്ക്ക് വേണ്ടിയാണ്. അമ്മ രോഗം ബാധിച്ച് വീട്ടിലാണ്. ഇത് ഒരു മികച്ച കളിക്കാരനാകാൻ എന്നെ പ്രേരിപ്പിച്ചു. ആദ്യ പന്തിലെ വിക്കറ്റ് മറ്റ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. പവർപ്ലേയിൽ ഞാൻ എപ്പോഴും വിക്കറ്റുകൾക്കായി നോക്കാറുണ്ട്. ഇത്തവണ കൃത്യമായ മനസ്സോടെയാണ് എത്തിയത്. കഴിഞ്ഞ മത്സരത്തില്‍ അല്‍പ്പം കടന്നു ചിന്തിച്ചു. ഈ മത്സരങ്ങള്‍ എനിക്ക് ഒരു വെല്ലുവിളി നൽകുകയാണ്, എല്ലാ അനുഭവങ്ങൾക്കും വെല്ലുവിളികൾക്കും നന്ദി ” പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ച് മക്കോയ് പറഞ്ഞു.

Best figures for WI in T20Is

  • 6/17 Obed McCoy v Ind Bassetere 2022 *
  • 5/15 Keemo Paul v Ban Mirpur 2018
  • 5/26 Darren Sammy v Zim Port of Spain 2010
  • 5/27 Jason Holder v Eng Bridgetown 2022
  • 5/28 Oshane Thomas v SL Pallekele 2020
Previous articleക്യാപ്റ്റന്‍റെ ❛ഭാവി❜യിലേക്കുള്ള തന്ത്രം. അവസാന ഓവര്‍ എന്തുകൊണ്ടാണ് ആവേശ് ഖാന് നല്‍കിയത് എന്ന് വെളിപ്പെടുത്തി രോഹിത് ശര്‍മ്മ
Next articleവീണ്ടും സമയം മാറ്റി!! മൂന്നാം ടി :20 മത്സരക്രമം ഇങ്ങനെ