ക്യാപ്റ്റന്‍റെ ❛ഭാവി❜യിലേക്കുള്ള തന്ത്രം. അവസാന ഓവര്‍ എന്തുകൊണ്ടാണ് ആവേശ് ഖാന് നല്‍കിയത് എന്ന് വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

aavesh khan and rohit sharma

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ മറികടന്നു. അനായാസം പൂര്‍ത്തികരിക്കേണ്ട വിജയലക്ഷ്യം, ഇന്ത്യന്‍ ബോളര്‍മാര്‍ സമര്‍ദ്ധം ചെലുത്തിയതോടെ ചേസിങ്ങ് ബുദ്ധിമുട്ടായി. 72 പന്തില്‍ 75 റണ്‍സ് വേണമെന്ന നിലയില്‍ നിന്നും അവസാന ഓവറില്‍ 10 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യന്‍ ബോളര്‍മാര്‍ എത്തിച്ചിരുന്നു.

അവസാന ഓവര്‍ എറിഞ്ഞത് മത്സരത്തില്‍ അവസരം ലഭിച്ച ആവേശ് ഖാനായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഓവര്‍ സ്റ്റെപ്പ് ചെയ്തതോടെ നോബോളായി. ഫ്രീഹിറ്റ് പന്ത് സിക്സടിച്ച ഡേവോണ്‍ തോമസ് അടുത്ത പന്തില്‍ ഫോറടിച്ച് വിന്‍ഡീസിനു വിജയം നല്‍കി. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു ഓരോവര്‍ ബാക്കി നില്‍ക്കേയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ആവേശ് ഖാന് പന്തേല്‍പ്പിച്ചത്. രണ്ടോവറില്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയിരുന്നത്. എന്തുകൊണ്ടാണ് ആവേശ് ഖാന് അവസാന ഓവര്‍ കൊടുത്തത് എന്ന് രോഹിത് ശര്‍മ്മ വെളിപ്പെടുത്തി.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
FZGwkFqVEAEJwo4

”ഇത് അവസരം നല്‍കിയതാണ്. ഭുവനേശ്വറിനെ ഞങ്ങൾക്കറിയാം, അവന്‍ എങ്ങനെ കളിക്കുമെന്ന് അറിയാം. എന്നാൽ ആവേശിനോ അർഷ്ദീപിനോ അവസരം നൽകിയില്ലെങ്കിൽ, ഇന്ത്യക്ക് വേണ്ടി ഡെത്തില്‍ പന്തെറിയാന്‍ കഴിയുമോ എന്നറിയാന്‍ കഴിയില്ലാ, ഒരിക്കലും കണ്ടെത്താനാവില്ല. ഐപിഎല്ലിൽ അവർ അത് ചെയ്തിട്ടുണ്ട്. ഒരു കളി മാത്രമായുള്ളു, അവർ പരിഭ്രാന്തരാകേണ്ടതില്ല. അവർക്ക് പിന്തുണയും അവസരവും ആവശ്യമാണ്.” മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതില്‍ അഭിമാനം ഉണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ” ഇത്തരം ഒരു ലക്ഷ്യം പ്രതിരോധിക്കുമ്പോൾ, അത് 13-14 ഓവറുകളിൽ അവസാനിക്കാം. പക്ഷേ ബോളര്‍മാരുടെ പോരാട്ടം അവസാന ഓവറിലേക്ക് എത്തിച്ചു, വിക്കറ്റ് വീഴ്ത്തുക എന്നത് പ്രധാനമാണ്. ഞങ്ങൾ നടത്തിയ ആസൂത്രണം, അവര്‍ നടപ്പിലാക്കി. ബൗളർമാരെക്കുറിച്ച് സന്തോഷമുണ്ട്. ” ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു

Scroll to Top