ഐപിഎല്‍ താത്കാലികമായി നിര്‍ത്തിവച്ചു : ഡൽഹി ടീമിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിലും താരങ്ങൾക്ക് കോവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് വെല്ലുവിളി ഉയർത്തി വീണ്ടും കോവിഡ് :  താരങ്ങൾക്കിടയിൽ കൊറോണ വീണ്ടും സ്ഥിതീകരിച്ചതോടെ ഐപിഎല്‍ താത്കാലികമായി ഉപേക്ഷിച്ചു.

ക്രിക്കറ്റ് ആരാധകർക്ക് നിരാശ സമ്മാനിച്ച ഇത്തവണത്തെ ഐപിൽ മത്സരങ്ങൾ എല്ലാം നിർത്തിവെക്കുവാൻ ബിസിസിഐ തീരുമാനിച്ചു .കോവിഡ് ബാധ താരങ്ങൾക്കിടയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നാണ് ഐപിൽ ചെയർമാൻ ബ്രജിഷ് പട്ടേൽ അറിയിക്കുന്നത് .


കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ വരുൺ ചക്രവർത്തി മലയാളി താരം സന്ദീപ് വാര്യർ എന്നിവർക്ക് കൊറോണ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിപ്പോൾ വീണ്ടും താരങ്ങൾക്കിടയിൽ കൊറോണ പോസിറ്റീവ് ആയത്

ഡൽഹി ക്യാപിറ്റൽസ് ടീമിലെ വെറ്ററൻ സ്പിന്നർ അമിത് മിശ്ര സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ എന്നിവർക്കാണ് ഇന്നലെ നടത്തിയ പരിശോധനകളിൽ ഇപ്പോൾ കോവിഡ് സ്ഥിതീകരിച്ചത് .

നേരത്തെ ഇന്നലത്തെ കൊൽക്കത്ത : ബാംഗ്ലൂർ മത്സരം നീട്ടിവെച്ചിരുന്നു .മെയ് എട്ടിനാണ് ഡൽഹി ടീമിന്റെ അടുത്ത മത്സരം .കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഡല്‍ഹി താരങ്ങളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ബിസിസിഐ നിദേശിച്ചിരുന്നു .

Previous articleവീണ്ടും സഞ്ജുവിനും ടീമിനും തിരിച്ചടി : സ്റ്റാർ പേസ് ബൗളർ നാട്ടിലേക്ക് മടങ്ങും
Next articleഇപ്പോൾ ഈ അവസ്ഥക്ക് കാരണം ബിസിസിഐ : ഐപിൽ ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അവഗണിച്ച ബിസിസിഐക്ക് എതിരെ വിമർശനം ശക്തം