ഇപ്പോൾ ഈ അവസ്ഥക്ക് കാരണം ബിസിസിഐ : ഐപിൽ ഗവേണിംഗ് കൗൺസിലിന്റെ നിർദ്ദേശം അവഗണിച്ച ബിസിസിഐക്ക് എതിരെ വിമർശനം ശക്തം

Chennai Super Kings team

ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സിലിന്‍റെ നിര്‍ദ്ദശം അനുസരിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇന്ത്യയിൽ കോവിഡി​ന്‍റെ രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റാൻ ബിസിസിഐക്ക് നിര്‍ദ്ദേശം ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ കൊടുത്തിരുന്നു.

ഐപിഎൽ രണ്ടു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ആയതിനാൽ, ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടായാൽ കാര്യങ്ങൾ ബിസിസിഐയുടെ നിയന്ത്രണത്തിൽനിന്ന് പോകുമെന്ന് ബ്രിജേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഐപിഎൽ ഭരണസമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മത്സരങ്ങള്‍ യുഏഈയില്‍ നടുന്നതിനോട് നാലു ഫ്രാഞ്ചൈസികളും അനുകൂല നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് സീരീസ് വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ ബിസിസിഐക്ക് ഇന്ത്യയില്‍ മത്സരം നടത്താനുള്ള ആത്മവിശ്വാസം വര്‍ദ്ധിച്ചു. പക്ഷേ കോവിഡിന്‍റെ രണ്ടാം തരംഗം ബിസിസിഐയുടെ പദ്ധതികളെ തകിടം മറിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുകയും ബയോ സെക്യുർ ബബ്ളിലുള്ള താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഐപിഎൽ 14–ാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.

കഴിഞ്ഞ സീസണ്‍ വളരെ വിജയകരമായാണ് യുഏഈയില്‍ പൂര്‍ത്തിയാക്കിയത്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായാണ് ഐപിഎൽ 13–ാം സീസൺ നടന്നത്.

See also  WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.
Scroll to Top