വീണ്ടും സഞ്ജുവിനും ടീമിനും തിരിച്ചടി : സ്റ്റാർ പേസ് ബൗളർ നാട്ടിലേക്ക് മടങ്ങും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഏറ്റവും നിർഭാഗ്യം നേരിടുന്ന ടീമായി രാജസ്ഥാൻ റോയൽസ് ടീം മാറി കഴിഞ്ഞു .സീസണിന്റെ തുടക്കത്തിൽ തന്നെ സ്റ്റാർ പേസ് ബൗളർ ജോഫ്രെ ആർച്ചർ ഐപിഎലിൽ നിന്ന് പിന്മാറി .
ശേഷം തുടക്കത്തിലേ മത്സരശേഷം ടീമിലെ പ്രമുഖ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് കൂടി പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് ടീമിനെ വല്ലാതെ ബാധിച്ചു .

ഇപ്പോൾ കേവലം 4 പ്രമുഖ വിദേശ താരങ്ങൾ മാത്രം സ്‌ക്വാഡിലുള്ള രാജസ്ഥാൻ ടീമിന് മറ്റൊരു തിരിച്ചടി നൽകി ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്‌മാൻ വൈകാതെ നാട്ടിലേക്ക് മടങ്ങും .ഈ സീസണില്‍ ഇതുവരെയുള്ള രാജസ്ഥാന്റെ എല്ലാ മല്‍സരങ്ങളിലും കളിച്ചിട്ടുള്ള ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാൻ ഇത്തവണത്തെ ഐപിൽ സീസൺ അവസാനിക്കും മുൻപേ നാട്ടിലേക്ക് മടങ്ങുമെന്ന കാര്യം മാനേജ്‌മന്റ് അറിയിച്ചിട്ടുണ്ട് .

മുസ്തഫിസുർ കൂടാതെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ ആൾറൗണ്ടർ ഷാകിബ് അൽ ഹസനും ഇത്തവണത്ത ഐപിൽ  സീസണ്‍ അവസാനിക്കും  മുൻപേ നാട്ടിലേക്ക് തിരിക്കും.ഇരുവരും 
സ്വന്തം രാജ്യത്തെ പുതുക്കിയ ക്വാറന്റൈൻ ചട്ടങ്ങൾ കൂടി ഭയന്നാണ് ഇപ്പോൾ നേരത്തെ മടങ്ങുവാൻ തീരുമാനിച്ചത് .ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നാണ് ബംഗ്ലാദേശ് ആരോഗ്യ മന്ത്രാാലയം അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളിൽ പറയുന്നത്   ജൂണിൽ ആരംഭിക്കുന്ന ബംഗ്ളദേശ് ടീമിന്റെ പരമ്പരകളിൽ ഇരുവരും കളിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥിതിക്ക് മെയ് 30  ഒരാഴ്ച മുൻപേ നാട്ടിൽ എത്തേണ്ടത് ഏറെ അത്യാവശ്യമാണ് .