വീണ്ടും ഇംഗ്ലണ്ട് താരത്തിന്‍റെ പിന്‍മാറ്റം. വീണ്ടും പണികിട്ടിയിരിക്കുന്നത് ലക്നൗ സൂപ്പര്‍ ജയന്‍റസിനു.

lsg

2024 ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങള്‍ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിക്ക് നഷ്ടമാകും. ഇക്കഴിഞ്ഞ ലേലത്തില്‍ 2 കോടി രൂപക്കാണ് മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരത്തെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വിളിച്ചെടുത്തത്.

ലക്നൗ കോച്ച് ജസ്റ്റിന്‍ ലാംഗറാണ് വില്ലിക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും എന്നറിയിച്ചത്. വ്യക്തിഗത കാരണങ്ങളാലാണ് താരം മത്സരങ്ങള്‍ കളിക്കാത്തത്. ILT20 യിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും തുടര്‍ച്ചയായി താരം കളിച്ചിരുന്നു.

David Willey

വില്ലിക്ക് പകരം ആരെയും ടീമില്‍ എത്തിച്ചട്ടില്ലാ. ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഇന്ത്യയിലേക്ക് എത്തും എന്നാണ് സൂചന.

നേരത്തെ മറ്റൊരു ഇംഗ്ലണ്ട് പേസറായ മാര്‍ക്ക് വുഡും ഐപിഎല്ലില്‍ നിനും പിന്‍മാറിയിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടാണ് താരം ഐപിഎല്ലില്‍ നിന്നും പിന്‍മാറിയത്. താരത്തിനു പകരമായി വിന്‍ഡീസിന്‍റെ ഷമര്‍ ജോസഫിനെ ഉള്‍പ്പെടുത്തിയിരുന്നു.

ലക്നൗന്‍റെ ആദ്യ മത്സരം മാര്‍ച്ച് 24 ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്.

See also  "സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ "- ഹർഭജൻ പറയുന്നു..
Scroll to Top