ക്രിക്കറ്റ് ലോകം മുഴുവൻ ഇപ്പോൾ ചർച്ച വിഷയമാക്കി മാറ്റുന്നത് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യ :ന്യൂസിലാൻഡ് ടീമുകളുടെ പോരാട്ടമാണ്. കരുത്തരായ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും പ്രഥമ ലോക ടെസ്റ്റ് ലോകകപ്പ് ജയിക്കുകയെന്നത് പ്രവചനാതീതമാണ്. തുല്യ ശക്തികളുടെ പോരാട്ടത്തിൽ കിവീസ് ടീമിന് മുൻതൂക്കം നൽകി ചില മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും രംഗത്ത് എത്തിയത് വൻ ചർച്ചയായി മാറിയിരുന്നു.എന്നാൽ സ്പോർട്സ് ടുഡേ ചർച്ചയിൽ പങ്കെടുക്കവേ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പങ്കുവെച്ച അഭിപ്രായമാണ് ക്രിക്കറ്റ് ആരാധകരിൽ ചർച്ചയായി മാറുന്നത്.
ഇന്ത്യൻ സ്പിൻ ബൗളിംഗ് ജോഡിയായ അശ്വിൻ :ജഡേജ എന്നിവർ ജൂൺ 18ന് ആരംഭിക്കുന്ന ഫൈനലിൽ കിവീസ് ടീം പ്രതീക്ഷിക്കുന്നതിലും വെല്ലുവിളികൾ സമ്മാനിക്കുമെന്നാണ് വാർണറുടെ പ്രവചനം.തുടർച്ചയായി എല്ലാ പന്തുകളും ഒരേ ലെങ്ത്തിൽ എറിയാൻ കഴിയുന്ന ചുരുക്കം ബൗളർമാരിൽ ഒരാളാണ് ജഡേജ എന്ന് പറഞ്ഞ ഓസീസ് താരം ഈ ഫൈനലിൽ നമുക്ക് ഉറപ്പായും വലിയ ഒരു മത്സരം പ്രതീക്ഷിക്കാമെന്നും തുറന്ന് പറഞ്ഞു.
“ഫൈനലിൽ കിവീസ് ടീമിന് അശ്വിൻ, ജഡേജ എന്നിവരുടെ പന്തുകൾ വലിയ തലവേദന സൃഷ്ടിക്കും.ജഡേജ എല്ലാം കാലവും ഒരേ മികവോടെ പന്തെറിയുന്ന താരമാണ്. എതിർ ടീമിലെ ഇടംകയ്യൻ ബാറ്റ്സ്മാൻമാർക്ക് എതിരെ മനോഹര രീതിയിൽ പന്തുകൾ ഒരേ ലെങ്ത്തിൽ എറിയുന്ന ജഡേജ ഫൈനലിലെ ഒരു പ്രധാന ഘടകമാകും.. അശ്വിൻ, ജഡേജ ഇരുവരും ഒരുമിച്ച് കളിച്ചാൽ കിവീസ് ടീം വിഷമിക്കാൻ പോകുന്നുവെന്നാണ് എന്റെ അഭിപ്രായം.”വാർണർ വാചാലനായി.