ഇന്ത്യക്ക് ഫൈനലിൽ എന്റെ പിന്തുണ :ജോൺ സിന പങ്കുവെച്ച ചിത്രം നൽകുന്ന സൂചനയെന്താണ്

ലോക ക്രിക്കറ്റിലെ ക്ലാസ്സിക്‌ പോരാട്ടമെന്ന് ഇതിനകം വിശേഷണം കരസ്ഥമാക്കിയ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായി ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുകയാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീമും വില്യംസൺ നയിക്കുന്ന കിവീസ് ടീമും പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം കണക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.തുല്യ ശക്തികളുടെ ഫൈനലിൽ ഇന്ത്യൻ ടീമിനും കിവീസ് ടീമിനും മുൻ‌തൂക്കം നൽകി വളരെയേറെ ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങളും രംഗത്ത് എത്തി കഴിഞ്ഞു.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയായി മാറുന്നത് പ്രമുഖ WWE ചാമ്പ്യൻ ജോൺ സിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ്.ജോൺ സിന ഇന്നും തന്റെ കളി മികവാൽ വളരെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ വരാനിരിക്കുന്ന ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ താരം ഏറെ സപ്പോർട്ട് ചെയ്യുന്നതിന്റെ ഭാഗമാണ് ഈ കോഹ്ലിയുടെ ചിത്രമെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ വിലയിരുത്തുന്നു. വളരെ ഏറെ പിന്തുണ ലഭിച്ച പോസ്റ്റ്‌ ഇതിനകം ഹിറ്റായി മാറി കഴിഞ്ഞു.

അതേസമയം മുൻപും ജോൺ സിന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെയും നായകൻ വിരാട് കോഹ്ലിയെയും സപ്പോർട്ട് ചെയ്ത്‌ രംഗത്ത് വന്നിട്ടുണ്ട്.2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുൻപായി ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്ത് ജോൺ സിന രംഗത്ത് വന്നിരുന്നു. പക്ഷേ ആ കളിയിൽ ഇന്ത്യൻ ടീമിനെ ന്യൂസിലാൻഡ് ടീം തോൽപ്പിച്ചാണ് ഏകദിന ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. താൻ വിരാട് കോഹ്ലിയുടെ ആരാധകൻ എന്ന് ജോൺ സിന മുൻപും തുറന്ന് പറഞ്ഞിട്ടുണ്ട്.