മെയ്യ് മാസത്തെ ഐസിസി പ്ലെയന്‍ അവാര്‍ഡ് ബംഗ്ലാദേശിലേക്ക്. അര്‍ഹിച്ച അംഗീകാരം.

മെയ്യ് മാസത്തെ ഐസിസി പ്ലെയര്‍ അവാര്‍ഡ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിഖര്‍ റഹ്മാന്‍ സ്വന്തമാക്കി. ഇക്കഴിഞ്ഞ ശ്രീലങ്കകെതിരെയുള്ള തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. മൂന്നു മത്സരങ്ങളില്‍ നിന്നും 237 റണ്‍സാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. രണ്ടാം ഏകദിനത്തില്‍ 125 റണ്‍സ് നേടി ടീമിനെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

വിവിഎസ് ലക്ഷ്മണടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായ താരങ്ങളെ കണ്ടെത്തിയത്. ” 15 വര്‍ഷത്തിനു ശേഷവും, റണ്‍സ് കണ്ടെത്തുന്നതില്‍ മുഷ്ഫിഖറിന്‍റെ തൃഷ്ണ നഷ്ടപെട്ടട്ടില്ലാ ” അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് വിവിഎസ് ലക്ഷ്മണ്‍ പ്രതിനിധാനം ചെയ്യുന്ന വോട്ടിങ്ങ് അക്കാദമി പറഞ്ഞു.

kathryn bryce

വനിതാ വിഭാഗത്തില്‍ സ്കോട്ടലന്‍റ് താരം കാതറിന്‍ ബ്രൈസിനാണ് അവാര്‍ഡ്. ഇതാദ്യമായാണ് ഒരു സ്കോട്ടലന്‍റ് താരം ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത്. മെയ്യ് മാസം ഐര്‍ലന്‍റിനെതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ഓള്‍റൗണ്ടര്‍ പുറത്തെടുത്തത്. 4 മത്സരങ്ങളില്‍ നിന്നായി 5 വിക്കറ്റും 96 റണ്‍സും നേടി.

വോട്ടിങ്ങ് എങ്ങനെ നടത്താം ?

മെയ്യ് മാസം നടത്തിയ ഓണ്‍ഫീല്‍ഡ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ 3 താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇവരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നവര്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. ഐസിസി വോട്ടിങ്ങ് അക്കാദമിക്ക് 90% വോട്ട്, ആരാധകര്‍ക്കായി 10% വോട്ട് എന്നിങ്ങിനെയാണ് തീരുമാനിച്ചട്ടുള്ളത്.

വോട്ടിങ്ങ് അക്കാദമിയില്‍ സീനിയര്‍ പത്രപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്റ്റേഴ്സ്, ഐസിസി ഹാള്‍ ഓഫ് ഫെയ്മിലുള്ളവര്‍ എന്നിവരാണുള്ളത്. മെയില്‍ സന്ദേശം വഴി വോട്ടിങ്ങ് അക്കാദമി വോട്ട് രേഖപ്പെടുത്തും. അതേ സമയം ഐസിസി വെബ്സൈറ്റിലൂടെ വോട്ടിങ്ങ് രേഖപ്പെടുത്താന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. അവാര്‍ഡ് അര്‍ഹരെ എല്ലാ മാസത്തേയും രണ്ടാം തിങ്കളാഴ്ച്ച ഐസിസിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിക്കും.