5 ദിവസവും വാശി നിറഞ്ഞുനിന്ന പാകിസ്ഥാൻ : ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു.ബാറ്റിങ് എളുപ്പമായ പിച്ചിൽ ഇരു ടീമുകളും ഒന്നിനൊന്ന് മിന്നും പ്രകടനവുമായി തിളങ്ങിയപ്പോൾ സമനില മാത്രമായി മത്സരം കലാശിച്ചു.നേരത്തെ ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ ടീം 476 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ ടീം അടിച്ചെടുത്തത് 459 റൺസ്.
17 റൺസ് ലീഡുമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ടീമിന് അഞ്ചാം കളി അവസാനിക്കുമ്പോൾ വിക്കെറ്റ് നഷ്ടം കൂടാതെ 252 റൺസിലേക്ക് എത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഇമാം ഉൾ ഹഖ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായത് സ്റ്റാർ ഓസ്ട്രേലിയൻ ഓപ്പണർ വാർണറുടെ ഡാൻസ് തന്നെ.
ഒന്നാം ടെസ്റ്റിൽ ഉടനീളം വളരെ അധികം ആവേശവാനായി ഗ്രൗണ്ടിൽ കാണപ്പെട്ട വാർണർ സഹതാരങ്ങൾക്കും ഒപ്പം വളരെ അധികം ചിരിച്ചാണ് കാണപ്പെട്ടത്. കൂടാതെ പലപ്പോഴും പാകിസ്ഥാൻ ടീം താരങ്ങളോട് അടക്കം രസകരമായ ചില സംഭാഷണങളിൽ സജീവമായ ഡേവിഡ് വാർണർ ഓസ്ട്രേലിയൻ ബൗളിംഗ് നടക്കവേ ഫീൽഡിൽ ചില നൃത്ത ചുവട് പുറത്തെടുത്താണ് ഏറെ കയ്യടികൾ നേടിയത്. പലപ്പോഴും പഞ്ചാബി സ്റ്റൈലിൽ ആനന്ദ നൃത്തം അടക്കം കളിച്ച താരം മുൻപ് ഐപിഎല്ലിൽ അടക്കം ഫീൽഡിൽ ഡാൻസ് കളിച്ച് വളരെ ശ്രദ്ധ നേടിയിരുന്നു.നേരത്തെ വാർണർ ഒന്നാം ഇന്നിങ്സിൽ 114 ബോളിൽ നിന്നും 12 ഫോർ അടക്കം 68 റൺസ് നേടിയിരുന്നു.
വളരെ പ്രസിദ്ധമായ പഞ്ചാബി സ്റ്റൈൽ ഡാൻസ് അടക്കം കളിച്ച വാർണർ കാണികളോട് ഡാൻസ് കളിക്കാനും ആംഗ്യം കാണിച്ചു ഒരുവേള ഗ്രൗണ്ടിൽ നിന്നുള്ള വാർണറുടെ നൃത്തചുവടുകൾ കാണികൾ അടക്കം കയ്യടികൾ നൽകി സ്വീകരിച്ചത് ശ്രദ്ധേയമായിരുന്നു.