അവൻ വന്നത് ഇത്രയും പ്രശ്നം നേരിട്ട് : വാനോളം പുകഴ്ത്തി ദിനേശ് കാർത്തിക്ക്

FB IMG 1646561587968

ലങ്കക്ക് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായി ഇപ്പോൾ ഒരുക്കങ്ങൾ നടത്തുകയാണ് ഇന്ത്യൻ ടീം. ബാംഗ്ലൂരിൽ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ പ്ലെയിങ് ഇലവൻ എപ്രകാരം എന്നുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. പിങ്ക് ബോൾ ടെസ്റ്റിൽ അക്ഷർ പട്ടേൽ പ്ലെയിങ് ഇലവനിലേക്ക് എത്തുമ്പോൾ ജയന്ത് യാദവിന് സ്ഥാനം നഷ്ടമാകാനാണ് സാധ്യത.ഇപ്പോഴിതാ അശ്വിനെ ഏറെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക്. ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ആറ് വിക്കറ്റുകൾ ആകെ വീഴ്ത്തിയ അശ്വിൻ സാക്ഷാൽ കപിൽ ദേവിനെ പിന്തള്ളി ടെസ്റ്റ്‌ വിക്കെറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലേക്കും ഇടം നേടി കഴിഞ്ഞു.ഇനി അനിൽ കുംബ്ലയാണ് അശ്വിന് മുൻപിലുള്ള ഏക ഇന്ത്യൻ ബൗളർ

അശ്വിനെ പോലൊരു സ്റ്റാർ ബൗളർ ടീം ഇന്ത്യക്ക് വലിയ കരുത്താണെന്ന് പറഞ്ഞ കാർത്തിക്ക് വിവിധ വെല്ലുവിളികളെ സമർഥമായി നേരിട്ടാണ് അശ്വിൻ ഇന്ന് ഈ ഉയർച്ചയിൽ എത്തിയതെന്ന് പറഞ്ഞ ദിനേശ് കാർത്തിക്ക് ഒരുപാട് വെല്ലുവിളികളിലുടെ ജീവിതത്തിലുടനീളം കടന്നുപോയ താരമാണ് അശ്വിനെന്നും വിവരിച്ചു. “ജീവിതത്തിലായാലും തന്റെ ക്രിക്കറ്റ്‌ കരിയറിലായാലും വളരെ അധികം വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ട ഒരാളാണ് അശ്വിൻ. എങ്കിലും ഇന്ന് അദ്ദേഹം എത്തിയിരിക്കുന്ന നേട്ടങ്ങൾ പരിശോധിക്കൂ.ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ അയാൾ രണ്ടാം സ്ഥാനത്തേക്ക് എത്തി കഴിഞ്ഞു.”മുൻ ഇന്ത്യൻ താരമായ ദിനേശ് കാർത്തിക്ക് പ്രശംസിച്ചു.

Read Also -  അവസാന പന്തിൽ പവൽ നോട്ട്ഔട്ട്‌ ആയിരുന്നെങ്കിലും രാജസ്ഥാൻ തോറ്റേനെ. നിയമത്തിലെ വലിയ പിഴവ്.
FB IMG 1646561591866 1

“ഒരുപക്ഷേ ക്രിക്കറ്റിന് അനുയോജ്യമായ ശരീരമായിരിക്കില്ല അശ്വിനുള്ളത്. പക്ഷേ ഇന്നും അദ്ദേഹം ബൗളിങ്ങിൽ പൂർണ്ണ ഫിറ്റ്നസ് നേടിയ താരമാണ്. അദ്ദേഹം എല്ലാ ടീമുകൾക്കും എതിരെ വിക്കറ്റുകൾ നേടിയ താരമായി മാറി കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അശ്വിൻ ഒരു ട്രൂ ആൾറൗണ്ടർ തന്നെ. ഇംഗ്ലണ്ടിന് എതിരെ നിർണായക സെഞ്ച്വറി അശ്വിൻ നേടി. ഓസ്ട്രേലിയക്ക് എതിരെ ഒരു മാച്ച് വിന്നിംഗ് ഇന്നിങ്സ് കളിക്കാനും അശ്വിന് കഴിഞ്ഞു.ഇടംകയ്യൻ ബൗളർമാരെല്ലാം എക്കാലവും ഭയക്കുന്ന ബൗളറാണ് അശ്വിൻ “കാർത്തിക്ക് നിരീക്ഷിച്ചു.

Scroll to Top