അവൻ യഥാർത്ഥ ത്രീഡി കളിക്കാരൻ :വാനോളം പുകഴ്ത്തി മുൻ പാക് താരം

20220305 154435 1

അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ ആൾറൗണ്ട് മികവിനാൽ വീണ്ടും വീണ്ടും കയ്യടികൾ സ്വന്തമാക്കുകയാണ് രവീന്ദ്ര ജഡേജ. മോഹാലി ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്നിങ്സിനും 222 റൺസിനും രോഹിത് ശർമ്മയും ടീമും ജയം നേടിയപ്പോൾ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയത് മാറ്റാരുമല്ല ജഡേജ തന്നെ.ഒന്നാമത്തെ ഇന്നിങ്സിൽ 175 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിൽ പുറത്താകാതെ നിന്ന ജഡേജ ലങ്കൻ നിരയിലെ ഒൻപത് വിക്കറ്റുകളാണ് വീഴ്ത്തിയത്.

കൂടാതെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ജഡേജ കഴിഞ്ഞ മൂന്ന് വർഷ കാലമായി ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ആൾറൗണ്ടർ താൻ തന്നെ ഒരിക്കൽ കൂടി തെളിയിച്ചു. മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും പുറമേ അനേകം റെക്കോർഡുകൾക്കും രവീന്ദ്ര ജഡേജ അവകാശിയായി.150+ റൺസും 9 വിക്കറ്റും ഒരു ടെസ്റ്റിൽ നേടുന്ന ആദ്യത്തെ താരമായി മാറിയ ജഡേജയെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ മുൻ പാക് താരമായ ഡാനിഷ് കനേരിയ.

യഥാർത്ഥ ത്രീഡി കളിക്കാരാനാണ് ജഡേജ എന്ന് പറഞ്ഞ അദ്ദേഹം ഇക്കായിഞ്ഞ മൂന്ന് വർഷത്തിൽ അധികമായി ജഡേജ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പുറത്തെടുക്കുന്ന മികവ് അദ്ദേഹത്തെ ഏതൊരു ടീമും വളരെ ഏറെ ആഗ്രഹിക്കുന്ന ഒരു താരമാക്കി മാറ്റുന്നുണ്ടെന്നും വിശദമാക്കി.”രവീന്ദ്ര ജഡേജ അദ്ദേഹം ഇക്കഴിഞ്ഞ മൂന്ന് നാല് വർഷം കൊണ്ട് ഒരു സൂപ്പർ ക്രിക്കറ്ററായി മാറി കഴിഞ്ഞു. അദ്ദേഹം നേടിയ മികവും സ്ഥിരതയുമെല്ലാം ഒരു യഥാർത്ഥ ത്രീഡി കളിക്കാരനാക്കി ജഡേജയെ മാറ്റി കഴിഞ്ഞു. ഇന്ത്യൻ ടീം വെറും മൂന്ന് ദിവസം കൊണ്ടാണ് ലങ്കൻ ടീമിനെ തകർത്തത്. വളരെ ആധികാരികമായിരുന്നു ഈ ജയം”മുൻ പാക് സ്പിന്നർ അഭിപ്രായം വ്യക്തമാക്കി

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ഒരിക്കലും നിങ്ങൾക്ക് ജഡേജയെ പോലെ ഒരു താരത്തെ മാറ്റിനിർത്താൻ സാധിക്കില്ല. അദ്ദേഹം ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ്. കൂടാതെ ഈ ഒരു ടെസ്റ്റ്‌ മത്സരം എക്കാലവും ഓർമ്മിപ്പിക്കപ്പെടും. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എല്ലാം തിളങ്ങുന്ന രവീന്ദ്ര ജഡേജ ഫീൽഡിൽ കാണിക്കുന്ന മികവും നമുക്ക് നല്ലത് പോലെ അറിയാം” ഡാനിഷ് കനേരിയ വാചാലനായി. അതേസമയം പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ ടീമിലേക്ക് ഇടം നേടിയ ജഡേജ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്നുള്ള ചില റിപ്പോർട്ടുക്കൾ പുറത്തുവന്നിരുന്നു.

Scroll to Top