കാണ്‍പൂരില്‍ പിച്ച് ഒരുക്കിയവര്‍ക്ക് ദ്രാവിഡിന്‍റെ സമ്മാനം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം വളരെ അധികം നിരാശകൾ നൽകിയായിരുന്നു കാൻപൂർ ടെസ്റ്റിലെ സമനില കുരുക്ക്. എല്ലാ അർഥത്തിലും ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കിവീസ് ടീമിന്റെ പോരാട്ടവീര്യത്തിന് മുൻപിൽ ജയിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. കൂടാതെ അഞ്ചാം ദിനം ഇന്ത്യൻ സ്പിന്നർമാരെ മനോഹരമായി നേരിട്ടാണ് കിവീസ് ജയതുല്യമായ സമനില നേടിയത്. ഈ സമനില ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ അടക്കം ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടികൾ കൂടി നൽകി. അതേസമയം ഇന്ത്യൻ മണ്ണിൽ നേടിയ സമനില കെയ്ൻ വില്യംസണും ടീമിനും നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. മുംബൈയിലാണ് ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌.

അതേസമയം കാൻപൂർ ടെസ്റ്റിലെ ഈ ഒരു സമനില ഇന്ത്യൻ ടീമിനും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും അനേകം ആശങ്കകൾ കൂടി നൽകുകയാണ്. ടീം സെലക്ഷനിൽ അടക്കം പാളിച്ചകൾ നടന്നോ എന്നതും ഇന്ത്യൻ ടീം ഇനി പരിശോധിക്കും. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ നേടുന്നത് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡാണ്‌. ഇന്നത്തെ മത്സരശേഷം ദ്രാവിഡ്‌ കൈകൊണ്ട ഒരു തീരുമാനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഉടനീളം മികച്ച രീതിയിൽ പിച്ച് തയ്യാറാക്കിയ എല്ലാ ഗ്രൗണ്ട്സ്മാന് 35000 രൂപ നൽകാനാണ് ദ്രാവിഡ് തയ്യാറായത്. ഈ ഒരു നിക്കത്തിലൂടെ ഒരിക്കൽ കൂടി തന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ രാഹുൽ ദ്രാവിഡ് തെളിയിച്ചുവെന്നാണ് ക്രിക്കറ്റ്‌ ലോകം അഭിപ്രായപെടുന്നത്. മുൻപും തന്റെ പ്രതിഫലത്തിൽ നിന്നും അടക്കം അദ്ദേഹം ഒരു വിഹിതം പലർക്കായി നൽകിയിട്ടുണ്ട്.ഒരിക്കൽ കൂടി മുൻ താരം ഈ പ്രവർത്തി കയ്യടികൾ നേടുകയാണ്.2023 ലോകകപ്പ് വരെയാണ് ദ്രാവിഡ് കാലാവധി.

ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ ശേഷം ദ്രാവിഡ് പഴയൊരു കീഴ്വഴക്കവും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. അരങ്ങേറ്റ താരത്തിന് ക്യാപ് സമ്മാനിക്കാൻ മുൻതാരങ്ങളെ ക്ഷണിക്കുന്നതാണ് ആ കീഴ്വഴക്കം. ഇത്തരത്തിൽ ടെസ്റ്റിൽ അരങ്ങേറിയ ശ്രേയസ് അയ്യറിന് ക്യാപ് സമ്മാനിക്കാനെത്തിയത് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറായിരുന്നു.

Previous articleഇന്ത്യയുടെ ഈ തീരുമാനം എന്നെ ഞെട്ടിച്ചു. ഇന്ത്യക്ക് പിഴച്ചത് ഇവിടെ
Next articleഅജിങ്ക്യ രഹാനയുടെ ഫോമിനെ പറ്റി ദ്രാവിഡ് പറയുന്നു. കോഹ്ലി വരട്ടെ..എന്നിട്ട്..