ഇന്ത്യയുടെ ഈ തീരുമാനം എന്നെ ഞെട്ടിച്ചു. ഇന്ത്യക്ക് പിഴച്ചത് ഇവിടെ

Shane warne say about india vs New Zealand scaled

കാണ്‍പൂര്‍ ടെസ്റ്റിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.അവസാന വിക്കറ്റില്‍ രചിന്‍ രവീന്ദ്രയുടേയും – അജാസ് പട്ടേലിന്‍റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയുടെ വിജയം തട്ടിയകറ്റിയത്. മത്സരത്തില്‍ സമനില വഴങ്ങാനുള്ള കാരണം പറയുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍.

രണ്ടാം ന്യൂബോള്‍ എടുക്കാമായിരുന്നിട്ടും അതു വൈകിയ ഇന്ത്യയുടെ തീരുമാനമാണ് വിജയം അകറ്റിയെന്നും ഓസ്ട്രേലിയന്‍ സപിന്നര്‍ പറഞ്ഞു. 81ാം ഓവറില്‍ ഇന്ത്യക്ക് രണ്ടാം ന്യൂബോളിനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും പഴയ പന്ത് വച്ച് കളി തുടരുകയായിരുന്നു. 84ാം ഓവറിലാണ് പുതിയ പന്തെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

പുതിയ പന്തെടുക്കാഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഷെയ്ന്‍ വോണ്‍ ഇത് അസാധാരണമായ തീരുമാനം ആയിരുന്നു എന്ന് പറഞ്ഞു. വെളിച്ചം മങ്ങുന്നതും ഓവറുകള്‍ തീരുന്നതും കണക്കിലെടുത്തില്ലാ എന്നും പഴയ പന്ത് വച്ചെറിഞ്ഞ ആ നാലോവറുകള്‍ കളി തിരിച്ചു എന്നും വോണ്‍ പറഞ്ഞു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ന്യൂസിലന്‍റിനു ഇത് പ്രതിരോധിച്ചു നില്‍ക്കാന്‍ സഹായിച്ചു എന്നും ഷെയ്ന്‍ വോണ്‍ ട്വിറ്ററിലൂടെ പറഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരം മുംബൈയില്‍ നടക്കും. സ്ഥിരം നായകനായ വീരാട് കോഹ്ലി തിരിച്ചെത്തും.

Scroll to Top