അജിങ്ക്യ രഹാനയുടെ ഫോമിനെ പറ്റി ദ്രാവിഡ് പറയുന്നു. കോഹ്ലി വരട്ടെ..എന്നിട്ട്..

ഇന്ത്യന്‍ സീനിയര്‍ താരം അജിങ്ക്യ രഹാനയുടെ ഫോമില്‍ ആശങ്കയില്ലെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. ന്യൂസിലന്‍റിനെതിരെയുള്ള ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 35 ഉം 4 ഉം റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ വളരെ മോശം പ്രകടനമാണ് അജിങ്ക്യ രഹാനെ നടത്തുന്നത്. ഈ വര്‍ഷം 20 ല്‍ താഴെയാണ് ടെസ്റ്റ് ശരാശരി.

രഹാനയുടെ ഫോമില്‍ വേവലാതി വേണ്ട എന്നും രഹാനയില്‍ നിന്ന് ഒരുപാട് റണ്‍സുകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും ദ്രാവിഡ് പറഞ്ഞു. അതുപോലെ തന്നെ കൂടുതല്‍ റണ്‍സ് നേടാന്‍ രഹാനയും ആഗ്രഹിക്കുന്നുണ്ട്.

അദ്ദേഹം മികച്ച താരമാണ്. പണ്ട് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയട്ടുണ്ട്. മികച്ച ക്വാളിറ്റിയും അനുഭവസമ്പത്തുള്ള താരത്തിനു ഫോമിലേക്ക് തിരിച്ചെത്താന്‍ കുറച്ച് മത്സരങ്ങള്‍ മതിയാവും. അത് അവനും അറിയാം നമ്മുക്കും അറിയാം. സീനിയര്‍ താരത്തെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

അതേ സമയം എല്ലാവരും കാത്തിരിക്കുന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ ദ്രാവിഡ് തയ്യാറായില്ലാ. വീരാട് കോഹ്ലി തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആ ചോദ്യം. കോഹ്ലി ടീമിനോടൊപ്പം എത്തിയതിനു ശേഷം ഇക്കാര്യം തീരുമാനിക്കും എന്നായിരുന്നു ദ്രാവിഡിന്‍റെ മറുപടി.