ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടി :20 ടീമിന്റെ ക്യാപ്റ്റൻസി റോൾ താൻ കൂടി ഒഴിയുകയാണ് എന്നുള്ള നായകൻ വിരാട് കോഹ്ലിയുടെ വാക്കുകൾ ചർച്ചയായി മാറിയിരുന്നു. എന്നാൽ ടി :20 ലോകകപ്പ് ശേഷം ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ സ്ഥാനത്ത് നിന്നും പിന്മാറുന്ന ശാസ്ത്രിക്ക് പകരക്കാരനെ കണ്ടെത്താനുള്ള തീവ്ര ശ്രമങ്ങൾ ബിസിസിഐയും ഇതിനകം ആരംഭിച്ച് കഴിഞ്ഞു. മുൻ ഇന്ത്യൻ ടീം നായകൻ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തുമെന്നുള്ള ചില വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിൽ പോലും ബാറ്റിങ്, ബൗളിംഗ്, ഹെഡ് കോച്ച് സ്ഥാനങ്ങളിലേക്ക് അപേക്ഷകൾ കൂടി ക്ഷണിച്ചിരിക്കുകയാണിപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്നും ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി എത്തുമെന്ന് ഏകദേശം ഉറപ്പിക്കുമ്പോൾ ആരാകും ബാറ്റിങ്, ബൗളിംഗ് കോച്ചുകൾ എന്നതും വളരെ ഏറെ ആകാംക്ഷ നിറക്കുന്ന ചോദ്യമാണ്
എന്നാൽ ക്രിക്കറ്റ് പ്രേമികളെ എല്ലാം ഏറെ അമ്പരപ്പിച്ചുകൊണ്ട് രസകരമായ ഒരു ട്വീറ്റ് പങ്കുവെക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്‌റ്റെയ്‌ൻ. ആഴ്ചകൾ മുൻപ് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പേസർ ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോം പങ്കുവെച്ച ഒരു ചോദ്യത്തിനുള്ള വളരെ പ്രധാന ഉത്തരം നൽകിയാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്.നിങ്ങൾക്ക് ഇതിഹാസ താരം ധോണിയുമായി അൽപ്പ നേരം സംസാരിക്കാൻ ഒരു അവസരം ലഭിച്ചാൽ എന്താകും നിങ്ങൾ പറയുക എന്നുള്ള ചോദ്യത്തിനാണ് രസകരമായ ഒരു മറുപടി സ്‌റ്റെയ്‌ൻ നൽകിയത്. മുൻ പേസർ മറുപടി ശരിക്കും എല്ലാവരെയും ഞെട്ടിച്ചെങ്കിലും മുൻ ഫാസ്റ്റ് ബൗളർ തന്റെ കരിയറിൽ മറ്റൊരു ഇന്നിങ്സ് ആരംഭിക്കാനുള്ള ആഗ്രഹത്തിലാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടികാട്ടുന്നു.
എന്താകും നിങ്ങൾ ധോണിയോടായി പറയുക എന്നുള്ള ചോദ്യത്തിന് ഉടൻ തന്നെ എന്നെ ബൗളിംഗ് കോച്ചായി സെലക്ട് ചെയ്യാൻ ആവശ്യപ്പെടും എന്ന് സ്‌റ്റെയ്‌ൻ മറുപടി ട്വീറ്റിൽ വിശദമാക്കി. നിലവിലെ ബൗളിംഗ് കോച്ചിന് പകരം രാഹുൽ ദ്രാവിഡിന്റെ കൂടി അടുത്ത അനുയായി അറിയപ്പെടുന്ന പാരസ് മാബ്രേ എത്തുമെന്നാണ് സൂചന