ഓറഞ്ച് ക്യാപ്പ് നേടി വീട്ടിൽ എത്തിയ മകനെ സ്വീകരിച്ച് അമ്മ : വൈകാരിക വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ ആവേശം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ കിരീടനേട്ടത്തിനും ഒപ്പം അവസനാനിച്ചപ്പോൾ എല്ലാവരിലും നിന്നും കയ്യടികൾ നേടിയത് ചെന്നൈ ടീമിന്റെ യുവ ഓപ്പണറായ ഋതുരാജ് ഗെയ്ക്ഗ്വാദ് തന്നെയാണ്. സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 1 സെഞ്ച്വറിയും നാല് ഫിഫ്റ്റിയും അടക്കം 635 റൺസ് അടിച്ച താരം ഓറഞ്ച് ക്യാപ്പ് നേട്ടവും കരസ്ഥമാക്കിയിരുന്നു.കൂടാതെ താരം ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് നേട്ടം സ്വന്തമാക്കിയ ബാറ്റ്‌സ്മാനും ഒപ്പം ഒരേ സീസണിൽ തന്നെ ഓറഞ്ച് ക്യാപ്പും എമേർജിങ് പ്ലയെർ അവാർഡും നേടിയ ആദ്യത്തെ താരമായി മാറിയിരുന്നു. ഈ സീസണിൽ ചെന്നൈ നിരക്ക് എല്ലാ മത്സരത്തിലും മികച്ച തുടക്കം നൽകിയ താരം ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ആകെ സ്കോറിൽ 40 ശതമാനത്തിൽ അധികം ആടിച്ചെടുത്തു.

എന്നാൽ ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് മറ്റൊരു ശ്രദ്ധേയമായ വീഡിയോ ചെന്നൈ സൂപ്പർ കിങ്‌സ് ടീം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചതിന്റെ കൂടി പിന്നാലെയാണ്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തിരികെ വീട്ടിൽ എത്തിയ ഗെയിക്ഗ്വാദ് തന്റെ കുടുംബത്തിൽ നിന്നും മികച്ച ഒരു സ്വീകരണമാണ് നേടിയത്. താരത്തിന് കുടുംബവും സുഹൃത്തുക്കളും ചേർന്ന് നൽകിയത് എക്കാലവും ഓർക്കാവുന്ന ഗംഭീരമായ സ്വീകരണം. കൂടാതെ യുവ താരത്തിന്റെ അമ്മ സ്വീകരിക്കുന്നതിന്റെ ഭാഗമായി താരത്തിന് ആരതി അടക്കം ഉഴിഞ്ഞതും ഒപ്പം ഋതുരാജിന് മംഗള ആശംസകൾ നേർന്നതും എല്ലാം ക്രിക്കറ്റ്‌ ആരാധകരെയും കണ്ണീരണിയിപ്പിച്ച ഒരു കാഴ്ചയായി മാറി. കൂടാതെ താരത്തിന്റെ സുഹൃത്തുക്കളും ഈ മനോഹരമായ ചടങ്ങിൽ പങ്കെടുത്തു

അതേസമയം സീസണിൽ ഓറഞ്ച് ക്യാപ്പ് കരസ്ഥമാക്കിയ ഋതുരാജ് വൈകാതെ തന്നെ ഇന്ത്യൻ ദേശീയ ടീമിലേക്കും എത്തും എന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്. കൂടാതെ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിലേക്ക് യുവ ബാറ്റ്‌സ്മാനെ ഉൾപെടുത്തണം എന്നൊരു ആവശ്യം ഉയർന്നെങ്കിലും ടീം മാനേജ്മെന്റ് അത് പരിഗണിച്ചില്ല. സീസണിൽ ഓറഞ്ച് ക്യാപ്പ് നെടുവാൻ കഴിഞ്ഞതിൽ തനിക്കുള്ള സന്തോഷം ഫൈനലിന് ശേഷം തുറന്ന് പറഞ്ഞ താരം ചെന്നൈ ക്യാമ്പിൽ നിന്നും ലഭിച്ച സപ്പോർട്ട് ഒരിക്കലും തനിക്ക് മറക്കാൻ കഴിയില്ല എന്നും വിശദമാക്കി