മൂന്നാം ദിനം രക്ഷകരായി സുന്ദറും താക്കൂർ : അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

ബ്രിസ്‌ബേന്‍  ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം  ഇന്ത്യയെ വമ്പൻ ബാറ്റിംഗ്  തകർച്ചയിൽ നിന്ന് രക്ഷിച്ച വാഷിംഗ്‌ടണ്‍ സുന്ദറിനേയും ഷാര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്ത് . അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിംഗ്‌ടണ്‍ സുന്ദറിനെ അഭിനന്ദിച്ച കോലി മറാത്ത ഭാഷയിലാണ്  പേസർ താക്കൂറിനെ തന്റെ   അഭിനന്ദനം  അറിയിച്ചത്. 

Outstanding application and belief by @Sundarwashi5 and @imShard. This is what test cricket is all about. Washy top composure on debut and tula parat maanla re Thakur! 


— Virat Kohli (@imVkohli) January 17, 2021


ഇന്ത്യൻ നായകൻ കൊഹ്‌ലിയെ കൂടാതെ
വിരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ, സച്ചിൻ ടെൻഡുൽക്കർ, സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്‍ലെ തുടങ്ങി നിരവധി പ്രമുഖർ വാഷിംഗ്‌ണ്‍ സുന്ദറിനേയും ഷര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് രംഗത്തെത്തി കഴിഞ്ഞു .അത്ഭുത പ്രകടനമെന്നാണ് ഏവരും  ഏഴാം വിക്കറ്റിലെ താക്കൂർ : സുന്ദർ കൂട്ടുകെട്ട് ബാറ്റിങ്ങിനെ വിശേഷിപ്പിച്ചത് .

ഓസീസ് കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യയെ  ആദ്യ ഇന്നിംഗ്സ് ബൗളിങാൽ വരിഞ്ഞുമുറുക്കുമെന്ന് തോന്നിച്ചപ്പോഴാണ് വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂറിനൊപ്പം അസാധാരണ ചെറുത്തുനിൽപ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കിയ വാഷിംഗ്ടൺ സുന്ദർ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബാറ്റിംഗിലാവട്ടെ 114 പന്തുകൾ നേരിട്ട താരം ഏഴ്
ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു. 

എന്നാൽ മറ്റേവശത്തിൽ മികച്ച ഷോട്ടുകൾ കൊണ്ട് മുന്നേറിയ താക്കൂർ
115 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം നിർണായകമായ 67 റൺസെടുത്താണ്  മടങ്ങിയത്. ഏഴാം വിക്കറ്റില്‍ വാഷിംഗ്ടൺ-ഷാര്‍ദുല്‍
സഖ്യം 123 റൺസിന്റെ വിലപ്പെട്ട  കൂട്ടുകെട്ടുമുണ്ടാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും ഷർദുൽ താക്കൂർ വീഴ്‌ത്തിയിരുന്നു. ഇരുവരുടേയും ബാറ്റിംഗാണ് 369 റണ്‍സ് പിന്തുടരവേ ഇന്ത്യയെ 336 റണ്‍സിലെത്തിച്ചത്.  

Previous articleഒടുവിൽ തോൽവി വഴങ്ങി കേരളം : ആന്ധ്ര പ്രദേശ് ആറ് വിക്കറ്റിന് ജയിച്ചു കയറി
Next articleചിലപ്പോൾ അത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും : തന്റെ വിവാദ പുറത്താകലിനെക്കുറിച്ച് ഓപ്പണർ രോഹിത് ശര്‍മ്മ