ചിലപ്പോൾ അത് ഔട്ടാകും ചില സമയത്ത് അത് സിക്സ് പോകും : തന്റെ വിവാദ പുറത്താകലിനെക്കുറിച്ച് ഓപ്പണർ രോഹിത് ശര്‍മ്മ

ഇന്ത്യ : ഓസ്ട്രേലിയ നാലാം ടെസ്റ്റിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് രോഹിത് ശർമയുടെ പുറത്താകൽ .ഓപ്പണർ  ഗില്ലിനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് നഥാന്‍ ലയണിനെ കടന്നാക്രമിക്ക്വാന്‍ ശ്രമിച്ച താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി പുറത്തായത്.

താരത്തില്‍ നിന്നുണ്ടായ   ആ മോശം ഷോട്ടിനെതിരെ സുനില്‍ ഗവാസ്കറിനെ പോലെയുള്ള മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി  ഉടനടി തന്നെ രംഗത്തെത്തിയിരുന്നു . അത് വരെ ഓസ്ട്രേലിയന്‍ ബൗളിംഗിനെ അനായാസം നേരിട്ട ഇന്ത്യന്‍ ഓപ്പണർക്ക്  അവിടെ പിഴച്ചപ്പോള്‍  ഇന്ത്യയുടെ മികച്ച സ്കോർ സ്വന്തമാക്കുവാനുള്ള  അവസരമാണ് ടെസ്റ്റില്‍ നഷ്ടമായത്.

എന്നാൽ പല ക്രിക്കറ്റ് കോണുകളിൽ നിന്നുള്ള  വിമർശനങ്ങൾക്കും  മറുപടി നൽകുകയാണ് രോഹിത് ശർമ്മ .ബൗളിംഗിനെതിരെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ആ ഷോട്ട് കളിച്ചതെന്നും ഔട്ട് ആയതില്‍  തനിക്ക് അൽപ്പം വിഷമമുണ്ടെങ്കിലും ഇത്തരം ഷോട്ടുകള്‍ താന്‍ ഇനിയും കളിക്കുക തന്നെ ചെയ്യുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ചില അവസരങ്ങളില്‍ അവ കളിച്ച് നമ്മള്‍ ഔട്ട് ആകും ചിലപ്പോള്‍ അത് സിക്സര്‍ ആയി മാറുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇത്തരത്തില്‍ പുറത്തായതില്‍ വിഷമമുണ്ടെന്നത് സത്യമാണെന്നും എന്നാല്‍ അത് തന്നെ ഇനിയും ഇത്തരം ഷോട്ടുകള്‍ ഇനിയും  കളിക്കുന്നതില്‍ നിന്ന് ഒരിക്കലും  പിന്തിരിപ്പിക്കില്ലെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.


Read More  മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി

LEAVE A REPLY

Please enter your comment!
Please enter your name here