ലോക ക്രിക്കറ്റിൽ ഏതാനും ദിവസങ്ങൾ മുൻപാണ് സിംബാബ്‌വെ ക്രിക്കറ്റ് താരം നടത്തിയ ഒരു ട്വീറ്റ് ഏറെ ചർച്ചയായത് .
തനിക്കും തന്റെ ദേശിയ ടീമിനും ഒരു സ്പോൺസറെ തേടിയുള്ള താരത്തിന്റെ ട്വീറ്റ് ഒപ്പം ലോക ക്രിക്കറ്റിലെ ശ്രദ്ധേയ ടീമുകളിലൊന്നായ സിംബാബ്‌വെ ദേശിയ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയും വളരെയേറെ ചർച്ചയായി . വളരെയേറെ വിമർശനം ഐസിസി അടക്കം ഏറ്റുവാങ്ങിയ ഈ സംഭവം സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ് ലോകത്തും സജീവ ചർച്ചയായി .
സിംബാബ്‌വെ ക്രിക്കറ്റ് താരം റ്യാന്‍ ബേളിന്റെ ട്വീറ്റ് പിന്നാലെ താരത്തെയും ഒപ്പം സിംബാബ്‌വെ ദേശിയ ടീമിനെയും സഹായിക്കുവാനും അവർക്ക് ഒരു മികച്ച സ്‌പോൺസർഷിപ് ഓഫറുമായി പ്യൂമ ക്രിക്കറ്റ് എത്തിയത് ഏറെ സോഷ്യൽ മീഡിയ അനുമോദനം ഏറ്റുവാങ്ങി. ഒപ്പം
വാഗ്ദാനം ചെയ്ത് നിമിഷങ്ങൾക്കകം ഷൂ പ്യൂമ ബേളിന് മാത്രമല്ല ടീമിലെ മുഴുവൻ അംഗങ്ങൾക്കും സമ്മാനിച്ചു .
വാക്ക് പാലിച്ച പ്യൂമക്ക് ലോക ക്രിക്കറ്റ് ആരാധകരിൽ നിന്ന് മാത്രമല്ല മുൻ താരങ്ങളിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിൽ നിന്നും ഇന്ത്യൻ സ്റ്റാർ ഓപ്പണർ രാഹുൽ നിന്നും അഭിനന്ദന ട്വീറ്റ് ലഭിച്ചു .പ്യൂമ ക്രിക്കറ്റിനും റ്യാനും പിന്തുണയുമായി ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങളും കൂടാതെ ക്രിക്കറ്റ് ബോർഡുകളും രംഗത്ത് ഇതിനകം തന്നെ എത്തിക്കഴിഞ്ഞു .
അതേസമയം ടീമിന്റെ മോശം അവസ്ഥ കാണിച്ചുള്ള സിംബാബ്‌വെ താരത്തിന്റെ ട്വീറ്റ് പിന്നാലെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ വളരെയേറെ വിമർശനം കേട്ടിരുന്നു .ഇത്രയും വലിയ ക്രിക്കറ്റ് അസോസിയേഷന് എന്തുകൊണ്ടാണ് ഒരു ക്രിക്കറ്റ് ബോർഡിന്റെ ഇത്തരം മോശം സാഹചര്യങ്ങളിൽ സഹായങ്ങൾ എത്തിക്കുവാൻ കഴിയാത്തത് എന്നാണ് മിക്ക ആരാധകരുടെയും ചോദ്യം .