ഇന്ത്യൻ ടീമിന് സന്തോഷവാർത്ത :സൂപ്പർ താരം ഫിറ്റ്നസ് വീണ്ടെടുക്കുന്നു

ഇന്ത്യൻ ക്രിക്കറ്റ്  ടീമിനും ഇന്ത്യൻ  ആരാധകർക്കും ഒരു വലിയ സന്തോഷ  വാർത്ത സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരം കെ.എൽ .രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചന .ഇത്തവണത്തെ ഐപിഎല്ലിനിടയിൽ പഞ്ചാബ് കിങ്‌സ്   ടീമിന്റെ  നായകനായ കെ എൽ .രാഹുൽ  അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി  എന്നാണ് ബിസിസിഐയിലെ ഉന്നതർ ഇപ്പോൾ വിശദമാക്കുന്നത് .

പൂർണ്ണമായി ഇതുവരെ ഫിറ്റ്നസ് താരം  വീണ്ടെടുത്തില്ലെങ്കിലും ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള  ഇംഗ്ലണ്ടിലേക്ക്ള്ള ഇന്ത്യന്‍ ടീമിന്റെ  സംഘത്തിനൊപ്പം യാത്ര തിരിക്കും എന്നും ബിസിസിഐ വ്യക്തമാക്കുന്നു .
നിലവിൽ ഇന്ത്യൻ ടീം മുംബൈയിൽ ക്വാറന്റൈനിൽ തുടരുകയാണ് .ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യൻ ടീം ജൂൺ ആദ്യ വാരം പരിശീലനം ആരംഭിക്കും .

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിനിടയിൽ അടിവയറ്റിലുണ്ടായ  കനത്ത വേദനയെ തുടര്‍ന്ന് താരത്തെ പരിശോധനക്ക് ടീം മാനേജ്‌മന്റ്  വിധേയനാക്കുകയായിരുന്നു.ശേഷം   പരിശോധനയില്‍ താരത്തിന് പിന്നീട്  അപ്പെന്‍ഡിസൈറ്റിസാണെന്ന് ടീം സ്ഥിതീകരിച്ചു .പിന്നാലെ   മേജർ ശസ്ത്രക്രിയക്ക് വിധേയനായ താരം തന്റെ പൂർണ്ണ ഫിറ്റ്നസ് ഫൈനൽ മുന്നോടിയായി  വീണ്ടെടുക്കുവാനുള്ള  തീവ്ര ശ്രമത്തിലാണ് . ഇന്ത്യൻ ടീമിലെ മധ്യനിര ബാറ്റ്സ്മാനായി  രാഹുൽ തിളങ്ങുവാൻ കഴിയും എന്നാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് പ്രതീക്ഷ .