വീണ്ടും ബാറ്റിങ്ങിലെ സംഹാര താണ്ഡവമാടി ഗെയ്ൽ :അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ 12 പന്തിൽ അർദ്ധസെഞ്ചുറി

അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ വിൻഡീസ് ഇതിഹാസ താരം  ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ട്. തന്റെ ടീം  അബുദാബിക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ   ഗെയ്ല്‍ മറാത്ത അറേബ്യന്‍സിനെതിരെയാണ് തകര്‍പ്പന്‍  ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് .
22 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് യൂനിവേഴ്‌സൽ ബോസ് അടിച്ചെടുത്തത് . ടീമിന് മിന്നും തുടങ്ങി ബാറ്റിംഗ് ആരംഭിച്ച ഗെയിലിന്   അര്‍ധ സെഞ്ച്വറി നേടുവാൻ  വേണ്ടി വന്നത് വെറും 12 പന്തുകൾ മാത്രമാണ് .9 സിക്‌സും 6 ബൗണ്ടറിയും അടക്കം ബാറ്റേന്തിയ താരം  381.82  സ്ട്രൈക്ക് റേറ്റിലാണ് എതിർ ടീം ബൗളർമാരെ പ്രഹരിച്ചത് .  ലീഗിലെ ആദ്യ മത്സരങ്ങളില്‍ താരത്തിന് മികച്ച സ്കോർ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല  എന്നാൽ  തന്റെ പ്രകടന മികവ്  ഈ പ്രായത്തിലും ഒട്ടും തന്നെ  നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ താരത്തിന് ഇന്നലത്തെ മത്സരത്തിലായി .

തുടക്കം മുതലേ അടിച്ച് കളിച്ച ഗെയ്‌ലിന്റെ ബാറ്റിങ് മികവില്‍ മറാത്ത അറേബ്യന്‍സിനെ ഒമ്പത് വിക്കറ്റിന് അബുദാബി തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മറാത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97  റൺസ് മാത്രമാണ്  നേടിയത്. അലിഷന്‍ ഷറഫു (23 പന്തില്‍ 33),മുഹമ്മദ് ഹഫീസ് (13 പന്തില്‍ 20),ഷുഹൈബ് മാലിക് (9 പന്തില്‍ 15) എന്നിവരാണ് മറാത്തയുടെ  ടോപ്‌  സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ അബുദാബിക്ക് പോള്‍ സ്റ്റിര്‍ലിങ്ങിന്റെ (5 പന്തില്‍ 11 ) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ജോ ക്ലാര്‍ക്ക് (6 പന്തില്‍ 5) ഗെയ്‌ലിനൊപ്പം പുറത്താവാതെ നിന്നു. വെറും 5.3 ഓവറില്‍ അബുദാബി വിജയലക്ഷ്യം മറികടന്നു

ഇന്നലെ  ലീഗിൽ നടന്ന  മറ്റ് മത്സരങ്ങളില്‍ ബംഗ്ലാ ടൈഗേഴ്‌സിനെ ടീം കലന്തേഴ്‌സ് ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കലന്തേഴ്‌സ് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സിന് 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ .
കലന്തേഴ്‌സിനുവേണ്ടി നായകൻ  സൊഹൈല്‍ അക്തര്‍ (28 പന്തില്‍ 49*) തിളങ്ങിയ ബെന്‍ ഡങ്കും (16 പന്തില്‍ 31) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാ ടൈഗേഴ്‌സിനുവേണ്ടി ടോം മോറിസ് (21 പന്തില്‍ 39) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു.

അതേസമയം  ഗെയിലിന്റെ ഇന്നലത്തെ വെടിക്കെട്ട് ബാറ്റിംഗ് വരാനിരിക്കുന്ന ഐപിഎല്‍  സീസൺ മുന്നോടിയായി   രാഹുൽ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിനും ആത്മവിശ്വാസം നല്‍കുന്നു.  ഇത്തവണയും  ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് ടീം സ്‌ക്വാഡിൽ  നിലനിര്‍ത്തിയിട്ടുണ്ട്.അവസാന സീസണില്‍ ആദ്യ ഘട്ട മത്സരങ്ങളില്‍ പ്ലെയിങ് ഇലവനിൽ അവസരം കൊടുക്കാതെ ബെഞ്ചിലിരുത്തിയ ശേഷമാണ് പഞ്ചാബ് ഗെയ്‌ലിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഗെയ്ല്‍ എത്തിയ ശേഷം ടീം തുടര്‍ച്ചയായ മത്സരങ്ങളിൽ വിജയം നേടിയെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടുവാനായില്ല .

Previous articleവമ്പന്‍ തിരിച്ചുവരവുമായി ബാഴ്സലോണ. കോപ്പാഡെല്‍ റേ സെമിയില്‍
Next articleരാജ്യമെന്ന നിലയിൽ നമ്മൾ ഒന്നിച്ചു നിൽക്കണം : കർഷക പ്രതിഷേധത്തിൽ നയം വ്യക്തമാക്കി സച്ചിന്റെ ട്വീറ്റ്