രാജ്യമെന്ന നിലയിൽ നമ്മൾ ഒന്നിച്ചു നിൽക്കണം : കർഷക പ്രതിഷേധത്തിൽ നയം വ്യക്തമാക്കി സച്ചിന്റെ ട്വീറ്റ്

കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം  വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍  ടെണ്ടുൽക്കർ രംഗത്തെത്തി.  നേരത്തെ പോപ് ഗായിക റിഹാന, പ്രശസ്ത  ലെബനീസ്  നടി   മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തില്‍ ഏറെ  വാര്‍ത്തയായതോടെയാണ് സച്ചിന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചിട്ടത്.

സച്ചിന്‍ പറയുന്നത് ഇങ്ങനെ
  ”ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു തരത്തിലും  വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍  ഏതൊരു കാര്യത്തിലും കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍  അവർ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ്  എപ്പോഴും അന്തിമ  തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.” സച്ചിന്‍ തന്റെ പോസ്റ്റിൽ  കുറിച്ചിട്ടു. കൂടെ ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളും സച്ചിന്‍ ഉപയോഗിച്ചിട്ടുണ്ട് .

ആദ്യമായിട്ടാണ് സച്ചിന്‍ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട    ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നത്. നിമിഷങ്ങള്‍ക്കകം സച്ചിന്റെ  ട്വീറ്റ് വൈറലാവുകയും ചെയ്തു.  സംഭവം  എന്തായാലും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സച്ചിന്റെ ട്വീറ്റിന്
താഴെ വരുന്നത് .

Read More  അവൻ ഇപ്പോൾ ഇരിക്കുന്നത് വോണും ദ്രാവിഡും ഇരുന്ന മഹത്തായ കസേരയിൽ : മലയാളി നായകനെ വാനോളം പുകഴ്ത്തി റൈഫി വിന്‍സന്റ് ഗോമസ്

LEAVE A REPLY

Please enter your comment!
Please enter your name here