ഫിഞ്ചിനെ ഫിനിഷാക്കി ചേതന്‍ സക്കറിയ. ഡല്‍ഹി അരങ്ങേറ്റം ഗംഭീരമാക്കി യുവ താരം

Chethan sakariya scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ഡല്‍ഹി ബോളിംഗ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തക്കായി ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചും വെങ്കടേഷ് അയ്യരുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ വളരെ മോശം തുടക്കമാണ് കൊല്‍ക്കത്തക്ക് ലഭിച്ചത്.

സ്കോര്‍ ബോര്‍ഡില്‍ 4 റണ്‍സുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി ചേതന്‍ സക്കറിയാണ് ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കിയത്. ഡല്‍ഹി കുപ്പായത്തില്‍ താരത്തിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

image 77

നേരത്തെ ഓവറിലെ രണ്ടാം പന്തില്‍ ഫിഞ്ച് ഉയര്‍ത്തിയടിച്ച പന്ത് ഡല്‍ഹി ഫീല്‍ഡര്‍ കൈവിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ മറ്റൊരു കൂറ്റന്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് മിസ്സാവുകയും സ്റ്റംപ് തെറിക്കുകയും ചെയ്തു. മത്സരത്തില്‍ 7 പന്തില്‍ 3 റണ്‍സ് മാത്രമാണ് ഓസ്ട്രേലിയന്‍ താരം നേടിയത്.

3 ഓവറില്‍ 17 റണ്‍സ് മാത്രമാണ് ചേതന്‍ സക്കറിയ വഴങ്ങിയത്. തകര്‍പ്പന്‍ ബോളിംഗിലൂടെ കൊല്‍ക്കത്തയെ നിശ്ചിത 20 ഓവറില്‍ 146 റണ്‍സില്‍ പിടിച്ചു നിര്‍ത്തി. 57 റണ്‍സ് നേടിയ നിതീഷ് റാണയാണ് ടോപ്പ് സ്കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ്സ് 42 റണ്‍സ് നേടി.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ചേതന്‍ സക്കറിയയും ആക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

Scroll to Top