കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ഡൽഹി യുവതാരം ചേതൻ സക്കറിയ പുറത്തെടുത്തത്. മൂന്ന് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്. ആ വിക്കറ്റ് ആകട്ടെ ഓസ്ട്രേലിയൻ സൂപ്പർ താരം ആരോൺ ഫിഞ്ചിൻ്റെ ആയിരുന്നു.
വിക്കറ്റ് ലഭിച്ചപ്പോൾ താരം ഡ്രാഗൺ ബോൾ സെലിബ്രേഷൻ നടത്തിയിരുന്നു. ഇപ്പോഴിതാ ആ സെലിബ്രേഷൻ ആർക്കു വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചേതൻ സക്കറിയ.
“അതൊരു വികാരമായ ആഘോഷം ആയിരുന്നു. അത് എൻ്റെ അച്ഛനു വേണ്ടിയാണ്. അദ്ദേഹം എപ്പോഴും ഞാൻ ഒരു ഇൻറർനാഷണൽ ബാറ്ററെ ബൗൾഡ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു.”
കുൽദീപ് യാദവും ആയി സംസാരിക്കുമ്പോഴാണ് താരം ഇത് വെളിപ്പെടുത്തിയത്. ഐപിഎൽ മെഗാ ലേലത്തിൽ 4.20 കോടി രൂപയ്ക്കാണ് ഡൽഹി യുവ പേസറെ സ്വന്തമാക്കിയത്.