കളിയാക്കിയവർക്ക് മാസ്സ് മറുപടി : ഫിഫ്റ്റിയുമായി കോഹ്ലിയുടെ തിരിച്ചു വരവ്

ഐപിൽ പതിനഞ്ചാം സീസണിൽ മികച്ച ജയങ്ങളുമായി ബാംഗ്ലൂർ ടീം കുതിപ്പ് തുടരുമ്പോൾ പോലും ഏറ്റവും അധികം നിരാശ ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം സൃഷ്ടിച്ചത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെയാണ്. ഈ സീസണിൽ ഇതുവരെ തന്റെ പതിവ് മികവിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ലാത്ത കോഹ്ലിക്ക് ഒരുവേള ബാംഗ്ലൂർ ടീമിലെ സ്ഥാനം അടക്കം നഷ്ടമാകുമോ എന്ന ചോദ്യം പോലും ഉയർന്നിരുന്നു.

എന്നാൽ വിരാട് കോഹ്ലിയുടെ കരിയറിലെ ഒരിക്കൽ കൂടി ശക്തമായ തിരിച്ചുവരവിനാണ് ഇന്നത്തെ ഗുജറാത്തിന് എതിരായ മത്സരം സാക്ഷിയായത് ഓപ്പണർ റോളിൽ എത്തിയ കോഹ്ലി മറ്റൊരു അർദ്ധ സെഞ്ച്വറിയുമായി വിമര്‍ശകള്‍ക്കുള്ള മാസ്സ് മറുപടിയും നൽകി.

05841600 98b0 4a77 b29e 88a49a254a14

ആദ്യ ഓവര്‍ മുതൽ അറ്റാക്കിങ് ശൈലിയിൽ തന്റെ പതിവ് രീതിയിൽ മുന്നേറിയ കോഹ്ലി രണ്ടാം വിക്കറ്റിൽ മികച്ച ഒരു കൂട്ടുകെട്ടും സൃഷ്ടിച്ചു. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസിന്‍റെ വിക്കെറ്റ് ബാംഗ്ലൂർ ടീമിന് നഷ്ടമായിരുന്നു. എന്നാൽ സമ്മർദ്ദം എല്ലാം അതിജീവിച്ച കോഹ്ലി മനോഹരമായ ഷോട്ടുകൾ അടക്കം കളിച്ച് ആവേശം ഇരട്ടിയാക്കി.

kohli

നേരിട്ട നാല്പത്തിയഞ്ചാം ബോളിൽ ഫിഫ്റ്റി അടിച്ച കോഹ്ലി 53 ബോളിൽ 1 സിക്സും 6 ഫോറും അടക്കം 58 റൺസ്‌ നേടിയാണ് പുറത്തായത്. സീസണിലെ ആദ്യത്തെ എട്ട് കളികളിൽ വിരാട് കോഹ്ലി വെറും 119 റൺസാണ് നേടിയിരുന്നത്. കോഹ്ലിയുടെ ഫിഫ്റ്റി പിന്നാലെ ബാംഗ്ലൂർ ഡ്രസ്സിംഗ് റൂം ഒരുമിച്ച് കയ്യടിച്ചത് മനോഹര കാഴ്ചയായി. മത്സരം കാണുവാൻ കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ്മ ഗ്രൗണ്ടിൽ എത്തിയിരുന്നു.

17ാം ഓവറില്‍ മുഹമ്മദ് ഷാമിയുടെ സ്ലോ ബോള്‍ യോര്‍ക്കറിലാണ് താരത്തിന്‍റെ വിക്കറ്റ് നഷ്ടമായത്. മത്സരത്തില്‍ ഫിഫ്റ്റി നേടിയ വീരാട് കോഹ്ലി, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ധവാനൊപ്പമെത്തി. 57 ഫിഫ്റ്റിയുള്ള വാര്‍ണറാണ് ഒന്നാമത്.