ടി :20 ലോകകപ്പ് ഫൈനലിൽ അവർ കളിക്കും :പ്രവചനവുമായി ബെൻ സ്റ്റോക്സ്

ഇത്തവണത്തെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് ആവേശം എല്ലാം ക്രിക്കറ്റ്‌ ആരാധകരിലും സജീവമായി മാറി കഴിഞ്ഞു. കരുത്തൻ ടീമുകൾക്ക് പുറമേ നമീബിയ, അഫ്‌ഘാൻ ടീമുകൾ കൂടി ഏറെ ഗംഭീരമായ പ്രകടനം കാഴ്ചവവെക്കുന്നത് ക്രിക്കറ്റ്‌ ലോകത്തും ചർച്ചകൾക്ക് തുടക്കം കുറിക്കുമ്പോൾ എല്ലാ കണ്ണുകളും ആരാകും ഇത്തവണ ടി :20 ലോകകപ്പ് കിരീടം നേടുക എന്നുള്ള ചോദ്യത്തിലേക്കാണ്. സൂപ്പർ 12 റൗണ്ട് മത്സരങ്ങൾക്ക്‌ വാശിയേറിയ തുടക്കം ലഭിക്കുമ്പോൾ ടീമുകൾ എല്ലാം സെമി ഫൈനലിലേക്ക് പ്രവേശനം നേടാനുള്ള തിരക്കിലാണ്. അതേസമയം ഇത്തവണ ടി :20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യത കൽപ്പിക്കപ്പെട്ട ഒരു ടീമാണ് വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻടീം. എന്നാൽ പാകിസ്ഥാനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി പക്ഷേ മുൻ താരങ്ങളെ പലരെയും പ്രവചനം മാറ്റി പറയുവാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

പക്ഷേ വ്യത്യസ്തമായ ഒരു പ്രവചനം നടത്തുകയാണ് ഇപ്പോൾ ഇംഗ്ലണ്ട് സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ്. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നിന്നും അവധിയെടുത്ത ബെൻ സ്റ്റോക്സ് ഈ ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഇടം നേടിയില്ല. താരം ഓസ്ട്രേലിയക്ക്‌ എതിരായ വരുന്ന ആഷസ് ടെസ്റ്റ്‌ പരമ്പരയിൽ കളിക്കും എന്നാണ് സൂചന.ഇന്നലെ നടന്ന വളരെ നിർണായക മത്സരത്തിൽ പാകിസ്ഥാൻ അഫ്‌ഘാനിസ്താനെ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ പോസ്റ്റിൽ കൂടി ചോദ്യരൂപേണ ബെൻ സ്റ്റോക്സ് തന്റെ പ്രവചനം വിശദമാക്കിയത്.

പാകിസ്ഥാൻ തുടർച്ചയായ മൂന്നാമത്തെ മത്സരവും ലോകകപ്പിൽ ജയിച്ചപ്പോൾ പാകിസ്ഥാൻ:ഇംഗ്ലണ്ട് ടീമുകൾ തമ്മിൽ അല്ലേ ഇത്തവണ ലോകകപ്പ് ഫൈനൽ നടക്കുകയെന്ന് ബെൻ സ്റ്റോക്സ് ഏറെ ആവേശപൂർവ്വം ചോദിക്കുന്നു.കളിച്ച മൂന്ന് മത്സരങ്ങളിലും അധികാരിക ജയം കരസ്ഥമാക്കിയ പാകിസ്ഥാൻ ടീമാകട്ടെ ഏറെക്കുറെ സെമി ഫൈനൽ ഉറപ്പിച്ച് കഴിഞ്ഞപ്പോൾ തുടർച്ചയായ രണ്ട് കളികൾ ജയിച്ചാണ് മോർഗനും സംഘവും കുതിപ്പ് തുടരുന്നത്. കൂടാതെ എല്ലാ അർഥത്തിലും ഇന്ത്യയെയും തോൽപ്പിച്ച പാകിസ്ഥാൻ ടീം കിരീടം നേടാനാണ് സാധ്യതകളെന്ന് മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരമായ ഷെയ്ൻ വോൺ അടക്കം ഇതിനകം അഭിപ്രായപെട്ടത്

Previous articleകടുത്ത സമര്‍ദ്ദം ഉള്ളിലൊതുക്കിയാണ് ബാബര്‍ അസം കളിച്ചത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
Next articleതോല്‍വിയിലും തല ഉയര്‍ത്തി ഹസരങ്ക. തകര്‍പ്പന്‍ ഹാട്രിക്ക്.