ആഡം ഗില്‍ക്രിസ്റ്റിനെപ്പോലെയാകുമോ റിഷഭ് പന്ത് ? മുന്‍ ഓസ്ട്രേലിയന്‍ കോച്ച് പറയുന്നു

ലോകക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പറില്‍ ഒരാളാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്. മൂന്നു തവണ ലോകകപ്പ് ജേതാവായ താരം ജോണ്‍ ബുക്കാനനന്‍റെ കീഴില്‍ കളിച്ചട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ യുവതാരമായ റിഷഭ് പന്ത് ഗില്‍ക്രിസ്റ്റിനെപോലെ ഒരു ഓപ്പണറാകാന്‍ കഴിയുമോ എന്ന ചോദ്യം മുന്‍ ഓസ്ട്രേലിയന്‍ കോച്ചിനോട് ചോദിക്കുകയുണ്ടായി.

” ആദ്യം തന്നെ അവന് അങ്ങനത്തെ റോള്‍ ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോ ? അങ്ങനെയെങ്കില്‍ അവന് പറ്റിയ പൊസിഷാനാണിത്. ആദ്യം മുതല്‍ ആക്രമിച്ചു കളിക്കുന്ന റിഷഭ് നല്ല ചോയിസാണ്. ടി20 ക്രിക്കറ്റില്‍ ഇതുപോലെ കളിച്ചാല്‍ തുടര്‍ച്ചയായി വിജയിക്കാനായാല്‍ ഇന്ത്യയുടെ ശേഷിച്ച ഇന്നിംഗ്സിനു മികച്ച അടിത്തറ നല്‍കും ” ബുക്കാനന്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ സ്ഥിരം ഓപ്പണറായ കെല്‍ രാഹുലിന്‍റെ അഭാവത്തില്‍ റിഷഭ് പന്തായിരുന്നു ഓപ്പണ്‍ ചെയ്തത്. മത്സരത്തില്‍ 14 പന്തില്‍ 27 റണ്‍സ് താരം നേടി. ഇതിനും മുന്‍പും താരം, ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തട്ടുണ്ട്.