ഐപിൽ പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ഫൈനലിലേക്ക് രാജകീയ എൻട്രി. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിലാണ് ധോണിയും സംഘവും ജയം നേടിയത്. അവസാന ഓവറുകളിൽ വെടികെട്ട് ബാറ്റിങ് മികവുമായി നായകൻ ധോണി കൂടി തിളങ്ങിയപ്പോൾ ചെന്നൈ ടീമിന് ഒൻപതാം ഐപിൽ ഫൈനൽ പ്രവേശനം സാധ്യമായി.ഡൽഹി ടീം ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നാണ് ചെന്നൈ ടീം ബാറ്റിങ് ആരംഭിച്ചത്. മിന്നും ബാറ്റിങ് മികവിനാൽ ഉത്തപ്പ ഋതുരാജ് ഗെയ്ക്ഗ്വാദ് എന്നിവർ ചെന്നൈ ടീമിന് ജയം സാധ്യമാക്കി. 6 ബോളിൽ 3 ഫോറും 1 പടുകുറ്റൻ സിക്സും അടക്കം ചെന്നൈ ടീം ജയം അവസാനത്തെ ഓവറുകളിൽ സാധ്യമാക്കിയ നായകനായ ധോണി തന്റെ ഫിനിഷിഗ് മികവ് വീണ്ടും ഒരിക്കൽ കൂടി ആവർത്തിച്ചു.
എന്നാൽ ഇന്നലെ മത്സരശേഷം തോൽവി ഏകദേശം ഉറപ്പിച്ച മത്സരത്തിൽ നിന്നും എങ്ങനെയാണ് മിന്നും ജയം നേടിയത് എന്ന് വിശദമാക്കുകയാണ് നായകനായ ധോണി. ഇത് ഒരു ടീം എഫോർട്ടാണെന്ന് വ്യക്തമാക്കിയ ധോണി അവസാനത്തെ സീസണിലെ നിരാശക്ക് ഈ പ്രകടനം മറുപടിയാണ് എന്നും വിശദമാക്കി.തന്റെ ബാറ്റിങ് പ്രകടനത്തെ കുറിച്ചും ധോണി വാചാലനായി. “എന്റെ ഇന്നിങ്സ് വളരെ നിർണായകമായിരുന്നു. അവർ ഇന്നലെ അവസാന ഓവറുകളിൽ ഗ്രൗണ്ടിന്റെ വലിയ സൈഡ് ബുദ്ധിപൂർവ്വം തന്നെ ഉപയോഗിച്ചു. ഞാൻ ബാറ്റിങ്ങിനായിട്ട് എത്തിയപ്പോൾ പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ലായിരുന്നു.ബോൾ കാണുക മികച്ച രീതിയിൽ തന്നെ അടിക്കുക. കൂടാതെ ഞാൻ ഈ ടൂർണമെന്റിൽ ഇത് മികച്ച രീതിയിൽ നിർവഹിച്ചിട്ടില്ല. “
” അതിനാൽ തന്നെ എന്നെ ഈ സിസ്റ്റത്തിൽ നിന്നും പുറത്താക്കുവാൻ നിങ്ങൾ വളരെ ഏറെ ആഗ്രഹിക്കുന്നു.കൂടുതലായി ഒന്നും ചിന്തിക്കാത്ത ഒരു സൈഡാണ് ഞങ്ങൾ. നെറ്റ്സിൽ അടക്കം നിങ്ങൾക്ക് താളം കണ്ടെത്തുവാൻ കഴിയുന്നുണ്ട് എങ്കിൽ ആ ഒരു കൂടി വേഗം ഫോം മത്സരത്തിലും ആവർത്തിക്കുക.” ധോണി വിശദമാക്കി
അതേസമയം ഇന്നലെ മത്സരത്തിൽ താക്കൂറിനെ നാലാമത്തെ നമ്പറിൽ ബാറ്റ് ചെയ്യുവാൻ അയച്ചതിനെ കുറിച്ചും ധോണി വിശദമാക്കി.”ഞങ്ങൾ ഇതുവരെ ജഡേജക്കും മുകളിൽ മറ്റുള്ളവരെ ബാറ്റ് ചെയ്യാൻ അയച്ചിട്ടില്ല. ഒൻപതാമത്തെ നമ്പറിൽ വരെ ബാറ്റ് ചെയ്യാനായി മികച്ച താരങ്ങൾ ഞങ്ങൾക്ക് ഉണ്ട്. ദീപക് വരെ മികച്ച ഹിറ്റർമാരാണ്.ഒരുവേള ടീമിലെ മെയിൻ ബാറ്റ്‌സ്മന്മാർ പലരും ക്രീസിൽ എത്തിയാൽ ഉടനെ ബൗണ്ടറികൾ നേടണം എന്നില്ല. ഒന്നോ രണ്ടോ ഷോട്ട് കളിക്കും മുൻപ് അവർ ഏറെ ചിന്തിക്കും. പക്ഷേ താക്കൂർ, ദീപക് ചഹാർ എന്നിവർ അങ്ങനെ അല്ല.അവർക്ക് ആദ്യത്തെ ബോൾ തന്നെ ബൗണ്ടറി പായിക്കാൻ കഴിയും. ചിലപ്പോൾ ഒന്നോ രണ്ടോ ഷോട്ട് കളിച്ച ശേഷം അവർ പുറത്തായേക്കാം പക്ഷേ 15-20 റൺസ് അതിവേഗത്തിൽ അവർ നേടുന്നത് എതിരാളികൾക്ക് കൂടി വേദന സൃഷ്ടിക്കും. മത്സരഫലത്തെ കൂടി നിയന്ത്രിക്കുന്ന 15-20 റൺസ് നേടുവാൻ അവർക്ക് സാധിക്കും “നായകൻ ധോണി പ്ലാൻ വ്യക്തമാക്കി.