നടന്നു വന്ന് ബൗണ്ടറിയിലേക്ക് പായിക്കുന്നൊരു ഉത്തപ്പയെ തിരിച്ചുകിട്ടിയിരിക്കുന്നു.

PicsArt 10 10 10.09.56 scaled

ഓർമയിലൊരു ഉത്തപ്പയുണ്ട്.. 130 km/hr സ്പീഡിൽ വരുന്ന പന്തുകളെ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ, ക്രീസിൽ നിന്ന് നടന്നു വന്ന് ബൗണ്ടറിയിലേക്ക് പായിക്കുന്നൊരു ഉത്തപ്പ!!

ഒരു ഇന്ത്യ vs ഇംഗ്ലണ്ട് സീരിസിലാണ് ഉത്തപ്പയെ ആദ്യം കണ്ടത്.. സ്റ്റുവർട്ട് ബ്രോഡിനെയും ലിയാം പ്ലങ്കറ്റിനെയുമെല്ലാം ക്രീസിൽ നിന്ന് നടന്നു വന്ന് ഉത്തപ്പ അതിർത്തി കടത്തി. ആദ്യ മൽസരത്തിൽ തന്നെ 86 റൺസ്. പിന്നീട് വന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ, ബെറ്റ് ലീ അടക്കമുള്ള ഓസീ ബൗളർമാരും ആ ബാറ്റിൻ്റെ ചൂടറിഞ്ഞു….

പേര് കേട്ട വലിയ താരങ്ങൾ കളിക്കുമ്പോൾ,lPL ൽ ഓറഞ്ച് ക്യാപ് ചൂടിയ കളിക്കാരനാണ് ഉത്തപ്പ.. 2007 ലെ 20-20 വേൾഡ് കപ്പിലെ പ്രശസ്തമായ ഇന്ത്യ vs പാക്കിസ്ഥാൻ ബോൾ ഔട്ടിൽ (Tie -Breaker), കൃത്യമായി പന്ത് സ്റ്റംപിൽ കൊള്ളിച്ച ശേഷം തലയിൽ നിന്ന് തൊപ്പിയൂരി കാണികളെ അഭിവാദ്യം ചെയ്ത ഉത്തപ്പയെ ആരും മറക്കാൻ ഇടയില്ല. രോഹിത് ശർമ 264 റൺസ് അടിച്ചു കൂട്ടിയപ്പോൾ നോൺ- സ്ട്രെക്കർ എൻഡിൽ നിന്ന് എല്ലാ സപ്പോർട്ടും നല്കിയ ഉത്തപ്പയെയും ആരും മറക്കില്ല.

Read Also -  മഴ പണി കൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് നേരിടേണ്ടത് ബാംഗ്ലൂരിനെ

പുതിയ പുതിയ പ്രതിഭകൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നു വന്നപ്പോൾ ഉത്തപ്പ അല്പം പിന്നിലേക്ക് പോയി.. പക്ഷേ, തൻറയുള്ളിലെ പോരാട്ട വീര്യം തകർക്കാൻ ആർക്കും ആവില്ലന്ന് ഉത്തപ്പ ഇന്ന് തെളിയിച്ചു.

ഈ തിരിച്ചുവരവിന് വഴിയൊരുക്കിയത് കേരളാ ക്രിക്കറ്റ് ടീം ആയതിനാൽ നമുക്ക് അഭിമാനിക്കാം… കഴിഞ്ഞ രഞ്ജി സീസണിൽ, ഉത്തപ്പ കേരളാ ടീമിൻ്റെ ക്യാപ്റ്റൻ ആയിരുന്നു… മുഹമ്മദ് അസറുദ്ദീനൊപ്പം മുഷ്താഖ് അലി ട്രോഫിയിൽ, കേരളത്തിനായി തകർപ്പൻ തുടക്കം നല്കിയതും ഉത്തപ്പയായിരുന്നു… ഉത്തപ്പയുടെ കൂടെ കരുത്തിലാണ് നാഷണൽ 20-20 ടൂർണമെൻ്റിൽ ,കേരളം സ്വപ്നതുല്യമായ മുന്നേറ്റം നടത്തിയത്.

എന്തായാലും… റോബിൻ ഉത്തപ്പ , ആ പഴയ കരുത്തോടെ കൂടി തന്നെ ബാറ്റ് വീശുന്നത് ഒരിക്കൽ കൂടെ കാണാൻ സാധിച്ചതിൽ … ഒരു പാട് സന്തോഷം

എഴുതിയത് – റോണി ജേക്കബ്

Scroll to Top