മിന്നും ഫോമില്‍ അടിച്ചൊതുക്കാന്‍ എത്തി. ബുംറയുടെ പന്തില്‍ ഉത്തരമില്ലാതെ ലിവിങ്ങ്സ്റ്റണ്‍

Jasprit bumrah vs liam ivingstone scaled

ഈ ഐപിൽ സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് രോഹിത് ശർമ്മ ക്യാപ്റ്റനായ മുംബൈ ഇന്ത്യൻസ്. നാല് തുടർ തോൽവികൾ നേരിട്ട് സീസണിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് ടീമിന് പഞ്ചാബ് കിങ്‌സ് എതിരായ ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ചിന്തിക്കാനാവില്ല.

അതേസമയം മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റിങ് ചെയ്യവേ അടിച്ചെടുത്തത് 5 വിക്കെറ്റ് നഷ്ടത്തിൽ 198 റൺസ്.ക്യാപ്റ്റൻ മായങ്ക് അഗർവാൾ, ശിഖർ ധവാൻ എന്നിവർ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ മത്സരത്തിൽ മുംബൈ ബൗളിംഗ് നിരക്ക് പൂർണ്ണമായി നേരിടേണ്ടി വന്നത് നിരാശ.

image 38

ഒന്നാം വിക്കറ്റിൽ ശിഖർ ധവാൻ :മായങ്ക് അഗർവാൾ സഖ്യം അടിച്ചെടുത്തത് വെറും 9.3 ഓവറിൽ 97 റൺസ്‌. ധവാൻ വെറും 50 ബോളിൽ 70 റൺസുമായി തിളങ്ങിയപ്പോൾ മായങ്ക് അഗർവാൾ 52 റൺസിലേക്ക് എത്തിയത് വെറും 32 ബോളിൽ നിന്നും. ജസ്‌പ്രീത് ബുംറ, ബേസിൽ തമ്പി എന്നിവരെ എല്ലാം അനായാസം നേരിട്ടാണ് പഞ്ചാബ് കിങ്‌സ് ഓപ്പണർമാർ മികച്ച സ്കോറിലേക്ക് എത്തിയത്. എന്നാൽ മായങ്ക്, ജോണി ബെയർസ്റ്റോ എന്നിവർ വിക്കറ്റ് വീണ ശേഷം മുംബൈ ടീമിനെ മത്സരത്തിലേക്ക് എത്തിച്ചത് പേസർ ബുംറയുടെ മൂന്നാമത്തെ ഓവറാണ്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

തന്റെ ക്ലാസ്സിക് യോർക്കറിൽ കൂടിയാണ് മിന്നും ഫോമിലുള്ള ലിവിങ്സ്റ്റണിനെ ബുംറ മടക്കി അയച്ചത്. ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടിയ ലിവിങ്സ്റ്റണിന്റെ മിഡിൽ സ്റ്റമ്പ് ബുംറയുടെ അതിവേഗത്തിലുള്ള യോർക്കറിൽ തെറിച്ചത് മനോഹരമായ ഒരു കാഴ്ചയായി മാറി.

Scroll to Top