ഇന്ത്യ ഫൈനൽ ജയിച്ചാൽ കാരണം ഇവർ മാത്രം :ചർച്ചയായി ഹോഗിന്റെ മറുപടി

2021 06

ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോൾ പുരോഗമിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചമ്പ്യൻഷിപ് ഫൈനലിലേക്ക്‌ മാത്രമാണ്. സതാംപ്ടണിൽ ഇന്ത്യൻ ടീമും കരുത്തരായ കിവീസും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നത് ഉറപ്പാണ്. ഇരു ടീമുകളും എല്ലാ സാഹചര്യങ്ങളും ഏറെ മനോഹരമായി ഉപയോഗിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ഉയർത്താൻ ശ്രമിക്കുകയാണ്. എന്നാൽ ഫൈനലിന് മഴ വെല്ലുവിളിയായി നിൽക്കുകയാണ്. വരും ദിവസങ്ങളിൽ മഴ തുടരുവാനാണ് സാധ്യത. അതിനൊപ്പം ആദ്യ ദിവസത്തെ കളി പൂർണ്ണമായി മുടങ്ങിയതിനാൽ മത്സരം റിസർവ്വ് ദിനത്തിലേക്കും നീളും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തതും ഒപ്പം കിവീസ് ടീം സ്പിന്നർമാരെ പ്ലെയിങ് ഇലവനിൽ ഉൾപെടുത്താഞ്ഞതും വളരെ ചർച്ചയായി കഴിഞ്ഞു.

എന്നാൽ ഫൈനലിൽ ഇന്ത്യൻ ടീമിനാണ് ഇപ്പോൾ വിജയസാധ്യതയെന്ന് തുറന്ന് പറയുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് അഭിപ്രായപെടുന്നത്. ടോസ് നഷ്ടമായി ആദ്യമേ ബാറ്റിംഗിന് അവസരം ലഭിച്ച ഇന്ത്യൻ ടീം രണ്ടാം ദിനം മനോഹര പ്രകടനം പുറത്തെടുത്ത് എന്നാണ് ഹോഗിന്റെ അഭിപ്രായം. ഗിൽ : രോഹിത് സഖ്യം കിവീസ് ന്യൂ ബോൾ ജോഡിയെ അനായാസം നേരിട്ടെന്ന് പറഞ്ഞ ഹോഗ് ഫൈനലിലെ ഇന്ത്യൻ ജയത്തിന് കാരണം കിവീസ് ടീമിന്റെ ചില മണ്ടൻ തീരുമാനങ്ങളാണ് എന്നും തുറന്ന് പറഞ്ഞു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“വളരെ ഫ്രീയായി കളിക്കുന്ന രണ്ട് മുഖ്യ ഓപ്പണർമാരാണ് ഗില്ലും രോഹിത്തും. രണ്ട് ക്ലാസ്സിക്‌ ബാറ്റ്‌സ്മാന്മാർ ചേർന്നാണ് ഇന്നലെ കിവീസ് ബൗളിങ്ങിനെ ഏറെ ബുദ്ധിമുട്ടിച്ചത്. ഇത്രയേറെ സ്വിങ്ങ് ചെയ്യുന്ന ഒരു സാഹചര്യത്തിൽ മനോഹര രീതിയിൽ ഇരുവരും അതെല്ലാം നേരിട്ട് ഒപ്പം അൻപത് റൺസ് പാർട്ണർഷിപ്പും ഉയർത്തി. ഇരുവരുടെയും ബാറ്റിംഗ് മൊത്തം ബാറ്റിംഗ് ലൈനപ്പിന് വളരെ ഏറെ ഊർജം നൽകിയതായി തോന്നി. ഒപ്പം കിവീസ് ടീമിന്റെ ബൗളിംഗ് പ്ലാനിൽ അവരും തെറ്റുകൾ വരുത്തി. അമിതമായി സ്വിങ്ങ് പ്രതീക്ഷിച്ചുള്ള ചില പന്തുകൾ റൺസ് ഏറെ വഴങ്ങി ആദ്യ പത്ത് ഓവർ വരെ അനായാസം റൺസ് വന്നത് ഇതിന് ഉദാഹരണമാണ് “ഹോഗ് വിമർശനം കടുപ്പിച്ചു.

Scroll to Top