ഇന്ത്യ :ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നിരാശയുടെ സമനിലയിൽ അവസാനിച്ചത് ക്രിക്കറ്റ് ആരാധകരെ എല്ലാം വിഷമിപ്പിച്ചെങ്കിലും നാളെ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനെ കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു.5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ജയിക്കേണ്ടത് ഇരു ടീമുകൾക്കും അത്യാവശ്യമാണ്. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് നേരിടുന്ന ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ എന്തൊക്കെ മാറ്റം നടത്തുമെന്നതാണ് പ്രധാന ആകാംക്ഷ. ബാറ്റിങ് ഓർഡറിൽ വിശ്വസ്ത താരമായ ചേതേശ്വർ പൂജാരയും നായകൻ വിരാട് കോഹ്ലിയും മോശം ഫോം തുടരുന്നതാണ് തിരിച്ചടി. കോഹ്ലി ഫോമിലേക്ക് എത്തും എന്ന് ആരാധകർ പലരും ഉറച്ച് തന്നെ വിശ്വസിക്കുമ്പോയും പൂജാര പക്ഷേ പഴയ താളം ബാറ്റിങ്ങിൽ കണ്ടെത്തുന്നില്ല എന്ന് വിമർശനം ശക്തമാണ്. ആദ്യ ടെസ്റ്റിലും താരം നിരാശപെടുത്തിയിരുന്നു.
എന്നാൽ രണ്ടാം ടെസ്റ്റിൽ പൂജാരക്ക് പകരം ഹനുമാ വിഹാരിയെ അല്ലെങ്കിൽ മായങ്ക് അഗർവാളിനെ കളിപ്പിക്കണം എന്നുള്ള ആവശ്യം ശക്തമാണെങ്കിലും പൂജാരയെ പിന്തുണക്കുന്ന വാക്കുകൾ കഴിഞ്ഞ ദിവസവും നായകൻ കോഹ്ലി പറഞ്ഞിരുന്നു. അതേസമയം പൂജാരക്ക് പകരക്കാരനായി ബാറ്റ്‌സ്മാനെ തന്നെ പ്രഖ്യാപിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.നന്നായി പന്ത് സ്വിങ്ങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പോലും പൂജാരയുടെ കാൽ ഒരിക്കലും അനങ്ങുന്നില്ല എന്നാണ് ബ്രാഡ് ഹോഗ് ഉയർത്തിയ രൂക്ഷ വിമർശനം.
“ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ മിക്ക പന്തുകളും സ്വിങ്ങ് ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇവിടെ പൂജാരയുടെ ബാറ്റിങ് നമ്മൾ ശ്രദ്ധിച്ചാൽ അദ്ദേഹത്തിന്റെ കാൽ പലപ്പോഴും ചലിക്കുന്നില്ല എന്നതും ഏറെ വ്യക്തമാണ്. ക്രീസിൽ നിൽക്കുന്ന ഒരു പ്രതിമയായി പൂജാര മാറി കഴിഞ്ഞു.ഒരു പ്രതിമ പോലെ ഫുട്ട് മൂവ്മെന്റ് ഒന്നുമില്ല എന്നൊരു ശൈലിയിലാണ് പൂജാരയുടെ ഇപ്പോഴത്തെ ബാറ്റിംഗ്. നന്നായി സ്വിങ്ങ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചകളിൽ ഫ്രണ്ട് ഫുട്ടിൽ കയറി കളിക്കാനുള്ള ആർജവം പൂജാര കാണിക്കണം. കൂടാതെ റൺസ് നേടുവാനുള്ള ശ്രമവും പൂജാരയിൽ നിന്നും കാണുവാനായി സാധിക്കുന്നില്ല ” ബ്രാഡ് ഹോഗ് വിമർശനം വിശദമാക്കി
മൂന്നാം ടെസ്റ്റിന് മുൻപായി പൃഥ്വി ഷായും ഒപ്പം സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിന് ഒപ്പം ചേരുമെന്നത് ഓർമിപ്പിച്ച ബ്രാഡ് ഹോഗ് പൂജാരക്ക് പകരം മൂന്നാം നമ്പർ സ്ഥാനത്ത് സൂര്യകുമാർ കളിക്കട്ടെ എന്നും അഭിപ്രായപ്പെട്ടു അനായസം റൺസ് നേടും എന്നൊരു ഉറപ്പ് സൂര്യകുമാറിന്റെ നിലവിലെ ഫോം നൽകുന്നുണ്ട് എന്ന് പറഞ്ഞ ഹോഗ് അദ്ദേഹത്തെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ പരിഗണിക്കണമെന്ന് ശക്തമായി വാദിച്ചു