സ്ഥാനം ഒഴിയാൻ റെഡിയായി ശാസ്ത്രി :വമ്പൻ നീക്കം ടി :20 ലോകകപ്പിന് ശേഷം

IMG 20210811 084719 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ കഴിഞ്ഞ കുറച്ചധികം നാളുകളായി സജീവ ചർച്ചയായായിരുന്ന ഒരു പ്രധാന ആകാംക്ഷക്ക്‌ വീണ്ടും സർപ്രൈസുമായി ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി. നിലവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഹെഡ് കോച്ചായ രവി ശാസ്ത്രി കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ ഉന്നതരായ അധികാരികളുമായി തന്റെ കോച്ച് റോൾ ഒഴിയുന്നതിനെ കുറിച്ചുള്ള വിശദമായ ചർച്ചകൾ നടത്തിയെന്നുള്ള സൂചനകൾ പുറത്തുവരികയാണിപ്പോൾ. ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ടീമിന്റെ കോച്ച് എന്ന സ്ഥാനം വരാനിരിക്കുന്ന ടി :20 ലോകകപ്പിന് ശേഷം പൂർണ്ണമായി ഒഴിയാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഹെഡ് കോച്ച് രവി ശാസ്ത്രി തന്നെ തുറന്ന് പറഞ്ഞതായാണ് സൂചനകൾ. ബിസിസിഐയുമായുള്ള കരാർ പ്രകാരം ഇന്ത്യൻ ടീമിനോപ്പം നവംബർ പതിനാലിന് അവസാനിക്കുന്ന ടി :20 ലോകകപ്പ് വരെയാണ് കോച്ചായ ശാസ്ത്രിയുടെ കാലാവധി

ഇന്ത്യൻ ടീമിനോപ്പം ടി :20 ലോകകപ്പിന് ശേഷവും തുടരുവാൻ ആഗ്രഹിക്കുന്നില്ല എന്ന അദേഹത്തിന്റെ വിശദീകരണം ബിസിസിഐയും വിശദമായി ഇതിനകം ചർച്ചയാക്കി കഴിഞ്ഞു. ടി :20 ലോകകപ്പ് പൂർത്തിയായ ശേഷം ഇന്ത്യൻ ടീമിന്റെ കോച്ചിംഗ് പാനലിനെ മുഴുവൻ മാറ്റാൻ തന്നെയാണ് ബിസിസിഐ പദ്ധതികൾ. ബാറ്റിങ് കോച്ച് വിക്രം റാത്തൂർ,ബൗളിംഗ് കോച്ച് ഭരത്ത് അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ എന്നിവരെല്ലാം സ്ഥാനങ്ങൾ ഒഴിയാനാണ് സാധ്യതകൾ. ഇവരെല്ലാം ചില ഐപിൽ ടീമുകളുമായി ചർച്ചകൾ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

അതേസമയം മുൻപ് 2014ൽ ഇന്ത്യൻ ടീമിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് എത്തി പിന്നീട് 2017ൽ അനിൽ കുംബ്ലക്ക്‌ പകരമായി 2017ൽ ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി മാറിയ രവി ശാസ്ത്രി മുൻപ് ടീം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം രവി ശാസ്ത്രി ഏറെ കാലം കമന്റേറ്ററായി ജോലി നിരവഹിച്ചിരുന്നു. അദ്ദേഹത്തിന് ശേഷം ആരാകും ഇന്ത്യൻ ടീം കോച്ചായി എത്തുകയെന്നതും ആകാംക്ഷകളേറെ നിറഞ്ഞതാണ്. ശ്രീലങ്കക്ക് എതിരായ ടീം ഇന്ത്യയുടെ പര്യടനത്തിൽ പരിശീകനായി എത്തിയ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് സ്ഥിരം കോച്ചായി എത്തുമോ എന്നതും ശ്രദ്ധേയമാണ്.

Scroll to Top