ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടവുമായി രോഹിത് :വീണ്ടും താഴെക്ക് വീണത് കോഹ്ലി മാത്രം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനായിട്ടുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഐസിസി ഇപ്പോൾ പ്രഖ്യാപിച്ച പുത്തൻ ടെസ്റ്റ് റാങ്കിങ് ഇന്ത്യൻ ടീമിന് ഒരുവേള സന്തോഷവും ഒപ്പം നിരാശയും സമ്മാനിക്കുന്നുണ്ട്. ഐസിസിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ടീമിലെ ബാറ്റ്‌സ്മാന്മാർ പലരും നേട്ടം സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോമിന് പിന്നാലെ തിരിച്ചടികൾ നേരിടുകയാണ്. പുതുക്കിയ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ് പ്രകാരം കിവീസ് നായകനും സ്റ്റാർ ബാറ്റ്‌സ്മാനുമായ കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കോഹ്ലി റാങ്കിങ്ങിൽ വീണ്ടും താഴെക്ക് വീണെന്നതാണ് സവിശേഷത.

പുതിയ ടെസ്റ്റ് റാങ്കിങ് പ്രകാരം കോഹ്ലി അഞ്ചാമതും ഒപ്പം രോഹിത് ശർമ ആറാം സ്ഥാനത്തും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് ഏഴാമതുമാണ്.ഒരു നീണ്ട ഇടവേളക്ക് ശേഷം കോഹ്ലിക്ക്‌ ഏറ്റവും അധികം പോയിന്റ്റുകൾ കൂടി നഷ്ടമായ റാങ്കിങ്സ് കൂടിയാണിത്. കോഹ്ലിക്ക്‌ 21 പോയിന്റുകൾ നഷ്ടമായാണ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്ക് വരേണ്ടി വന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ വിരാട് കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.ആറ് പോയിന്റ് റാങ്കിങ്ങിൽ കുറഞ്ഞാണ് സ്റ്റാർ വിക്കറ്റ് കീപ്പർ പന്ത് ഏഴാം സ്ഥാനത്തിൽ തുടരുന്നത്.746 റാങ്കിങ് പോയിന്റ് റിഷാബ് പന്തിന് സ്വന്തം

അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ചൊരു നേട്ടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ.764 റാങ്കിങ് പോയിന്റുകളുമായി താരം റാങ്കിങ്ങിൽ ആറാം സ്ഥാനത്തെത്തി.ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ രോഹിത് നേടുന്ന ഏറ്റവും ഉയർന്ന റാങ്കിങ്സ് പോയിന്റാണ് ഇത്. കൂടാതെ നിലവിലെ ടെസ്റ്റ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാരിൽ ഏറ്റവും ഉയർന്ന റാങ്കിങ്ങിലുള്ള താരവും രോഹിത്താണ്. ബൗളർമാരുടെ റാങ്കിങ്ങിൽ വളരെ ഏറെ നേട്ടം കരസ്ഥമാക്കിയ ജസ്‌പ്രീത് ബുംറ ഒൻപതാം സ്ഥാനത്തേക്ക് എത്തി. ആദ്യ ടെസ്റ്റിൽ ബുംറ നാലും കൂടാതെ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റും വീഴ്ത്തി