സാഹയെ ഭീക്ഷണിപ്പെടുത്തിയ കേസ്. ബോറിയ മജുംദാറിനു രണ്ടുവർഷം വിലക്ക് ലഭിച്ചേക്കാൻ സാധ്യത.

0
2

ബോറിയ മജുംദാറിന് രണ്ടുവർഷത്തെ വിലക്കേർപ്പെടുത്താൻ ഒരുങ്ങി ബിസിസിഐ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയെ ഭീക്ഷണിപ്പെടുത്തി എന്ന കുറ്റത്തിനാണ് ജേർണലിസ്റ്റ് ആയ ബോറിയയെ വിലക്കേർപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചത്.

ബിസിസിഐ പ്രത്യേക ടീം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. വിലക്ക് ലഭിക്കുന്നതോടെ സ്റ്റേഡിയത്തിനകത്ത് കയറുകയോ ഇന്ത്യൻ താരങ്ങളെ മീറ്റ് ചെയ്യുന്നതിനോ ബോറിയക്ക് അനുവാദം ഉണ്ടാവുകയില്ല. ഫെബ്രുവരിയിലാണ് സംഭവങ്ങൾക്ക് തുടക്കം ആവുന്നത്. സാഹക്ക് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള മെസ്സേജ് ലഭിക്കുകയും അദ്ദേഹം അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

images 92

“നീ വിളിച്ചില്ല, ഇനി ഞാൻ നിന്നെ അഭിമുഖം ചെയ്യില്ല, എന്നെ അപമാനിക്കുന്നത് ആദരവായി കാണുന്നില്ല. ഞാൻ എപ്പോഴും ഇത് ഓർക്കും.”ഇതായിരുന്നു സാഹക്ക് ലഭിച്ച മെസ്സേജ്.”ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള എൻ്റെ എല്ലാ സംഭവങ്ങൾക്കും ശേഷം, ഇതാണ് എല്ലാവരും ബഹുമാനിക്കുന്ന ജേർണലിസ്റ്റിൽ നിന്നും ഞാൻ അഭിമുഖീകരിച്ചത്. ഇവിടെ ജേണലിസം നഷ്ടമാകുന്നു.”

images 93

ഈ അടിക്കുറിപ്പോടെയാണ് സാഹ തനിക്ക് ലഭിച്ച ഭീഷണി പുറംലോകത്തെ അറിയിച്ചത്. സംഭവത്തിന് സാഹക്ക് പിന്തുണയുമായി നിരവധി ക്രിക്കറ്റ് ആരാധകരാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here