രാജ്കോട്ടില്‍ നടന്നത് 434 റണ്‍സ് വിജയം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മഹാ വിജയം.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 557 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 122 റണ്‍സിനു എല്ലാവരും പുറത്തായി. 434 റണ്‍സിന്‍റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

33 റണ്‍സ് നേടിയ മാര്‍ക്ക് വുഡായിരുന്നു ടോപ്പ് സ്കോറര്‍. 40ാം ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ 5 വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് 2 ഉം ബുംറയും അശ്വിനും ഓരോ വിക്കറ്റും പങ്കിട്ടു.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. മുംബൈയില്‍ ന്യൂസിലന്‍റിനെതിരെ 372 റണ്‍സിന്‍റെ വിജയമാണ് ഇതോടെ പഴങ്കഥയായത്.

Biggest Test wins for India by runs

  1. 434 vs Eng Rajkot 2024
  2. 372 vs NZ Mumbai WS 2021
  3. 337 vs SA Delhi 2015
  4. 321 vs NZ Indore 2016
  5. 320 vs Aus Mohali 2008
Previous articleവീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.
Next articleഞങ്ങളുടെ ബോളിംഗ് എപ്പോഴും ക്ലാസാണ്. വിജയത്തിന് ശേഷം ബോളർമാരെ പുകഴ്ത്തി രോഹിത്.