വീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.

sarfaraz khan

തന്റെ ടെസ്റ്റ്‌ കരിയറിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുത്ത് യുവതാരം സർഫറാസ് ഖാൻ. ആദ്യ ഇന്നിംഗ്സിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് സർഫറാസ് ഖാൻ കാഴ്ചവെച്ചത്. ശേഷം രണ്ടാം ഇന്നിങ്സിലും സർഫറസ് ഇത് ആവർത്തിക്കുകയായിരുന്നു.

നിർണായകമായ രണ്ടാം ഇന്നിസിൽ 72 പന്തുകൾ നേരിട്ട സർഫറാസ് 68 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 3 പടുകൂറ്റൻ സിക്സറുകളും ഈ യുവതാരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ ജയസ്വാളിന്റെ ഒപ്പം ചേർന്ന് അഞ്ചാം വിക്കറ്റിൽ നിർണായക കൂട്ടുകെട്ടാണ് സർഫറാസ് കെട്ടിപ്പടുത്തത്. എന്തായാലും സർഫറാസിന്റെ കരിയറിന് ഒരു അത്യുഗ്രൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു അരങ്ങേറ്റക്കാരന്റെ പതർച്ച ഇല്ലാതെയാണ് സർഫറാസ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്സിൽ 66 പന്തുകളിൽ 62 റൺസ് നേടാൻ സർഫറാസിന് സാധിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് മൂലമാണ് ആദ്യ ഇന്നിംഗ്സിൽ സർഫറാസ് കൂടാരം കയറിയത്.

എന്നാൽ അതിനോടകം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവരുന്ന പല ഷോട്ടുകളും സർഫറാസിന്റെ ബാറ്റിൽ നിന്ന് പുറത്തുവന്നു. ശേഷം രണ്ടാം ഇന്നിങ്സിലും സർഫറാസ് ഇത് ആവർത്തിക്കുകയാണ് ചെയ്തത്. കുൽദീവ് യാദവ് പുറത്തായ ശേഷം ആറാമനായി ആയിരുന്നു സർഫറാസ് ക്രീസിലെത്തിയത്.

Read Also -  കെസിഎൽ ത്രില്ലർ. അവസാന ബോളിൽ വിജയം നേടി കൊല്ലം. ഹീറോയായി ബോളർമാർ.

ഒരുവശത്ത് ജയസ്വാൾ അടിച്ചു തകർക്കുമ്പോഴും സർഫറാസ് തെല്ലും ഭയമില്ലാതെ തന്നെ കളിച്ചു. തന്റെ പങ്കാളിക്ക് റൺസ് നേടാൻ അവസരം നൽകുന്നതിനൊപ്പം തന്റെ സ്കോർ ചലിപ്പിക്കാനും സർഫറാസിന് സാധിച്ചു. ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിൽ തന്നെയാണ്സ

ർഫറാസ് രണ്ടാം ഇന്നിങ്സിൽ ബാറ്റ് വീശിയത്. കേവലം 65 പന്തുകളിൽ നിന്നാണ് സർഫറാസ് തന്റെ രണ്ടാം അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം അടുത്ത പന്തുകളിൽ അടിച്ചു തകർക്കാൻ സർഫറാസിന് സാധിച്ചു. ഇങ്ങനെ ഇന്നിങ്സിൽ 72 പന്തുകളില്‍ 68 റൺസ് നേടിയ സർഫറാസ് പുറത്താവാതെ നിൽക്കുകയാണ് ഉണ്ടായത്.

ഇന്ത്യ 4 വിക്കറ്റുകൾക്ക് 430 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തില്ലെങ്കിലും വലിയ പ്രശംസകളാണ് സർഫറാസിനെ തേടി എത്തുന്നത്. ഒരുപാട് നാൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സർഫറാസിന് ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ തനിക്ക് ലഭിച്ച അവസരത്തിൽ അങ്ങേയറ്റം മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.

അതിനാൽ തന്നെ വരുന്ന ടെസ്റ്റ്‌ മത്സരങ്ങളിലും സർഫറാസ് ടീമിലുണ്ടാകും എന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. എത്ര ദുർഘടമായ സാഹചര്യത്തിലും ആക്രമിച്ചു കളിക്കാനുള്ള മനോഭാവമാണ് സർഫറാസിനെ മറ്റു യുവതാരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇനിയും സർഫറാസിൽ നിന്ന് ഇന്ത്യൻ ആരാധകർ ഇത്തരം ഇന്നിംഗ്സുകളാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top