ഇന്ത്യൻ ടീം ആരാധകർ എല്ലാം വളരെ അധികം പ്രതീക്ഷകളോടെയാണ് ഈ ടി :20 ലോകകപ്പിന് എത്തിയത്. എന്നാൽ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ തോൽവി എല്ലാവിധ അർഥത്തിലും ഇന്ത്യൻ ടീമിനെയും ആരാധകരെയും നിരാശരാക്കി മാറ്റി. ഐസിസി ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായി പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങിയ ഇന്ത്യൻ സംഘം എല്ലാ രീതിയിലും പാകിസ്ഥാന്റെ മികവിനും മുൻപിൽ അടിയറവ് പറഞ്ഞത് കാണാൻ സാധിച്ചു.എന്നാൽ കേവലം ഒരു തോൽവി ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസത്തെ തകർക്കില്ലെന്ന് നായകൻ വിരാട് കോഹ്ലി അഭിപ്രായപെട്ടിട്ടുണ്ട് എങ്കിലും ടീമിന്റെ പ്രകടനം എപ്രകാരമാകും കിവീസിന് എതിരായ അടുത്ത മത്സരത്തിൽ കൂടി സംഭവിക്കുക എന്നുള്ള ആശങ്ക വളരെ സജീവമാണ്.
ഇന്ത്യൻ പേസ് ബൗളർമാരിൽ ഏറ്റവും അധികം ആശങ്കകളും മോശം ഫോമും സൃഷ്ടിക്കുന്നത് സീനിയർ പേസർ ഭുവനേശ്വർ കുമാറാണ്. താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മോശം ഫോമിലാണ്. കൂടാതെ പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താനായി പോലും കഴിയാതെയിരിക്കുന്ന ഭുവിക്ക് എല്ലാ സപ്പോർട്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകുന്നുണ്ട്. അതേസമയം ഭുവിക്ക് ഫോമിലേക്ക് എത്താനായി നിർണായക ഉപദേശം നൽകുകയാണ് മുൻ ഓസീസ് താരം ബ്രറ്റ് ലീ.
“പന്ത് ഇരു സൈഡിലേക്കും സ്വിങ് ചെയ്യാനുള്ള ഭുവിയുടെ മികവ് നമുക്ക് എല്ലാം അറിയാം. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം അത് പല തവണ തെളിയിച്ചതാണ്. കൂടാതെ യൂഎഇയിലെ പിച്ചകളിൽ അതിവേഗത്തിൽ ബൗൾ ചെയ്യുവാൻ ഭുവി തയ്യാറാവണം.അത്ര മികച്ച പല ബൗളർമാർക്കും ഇല്ലാത്ത കഴിവുകൾ ഭുവിക്കുണ്ട്. ഭുവി 140 പ്ലസ് വേഗതയിൽ ബൗൾ എറിഞ്ഞാൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. കൂടാതെ പല വേരിയേഷനുകളും ഭുവി ട്രൈ ചെയ്യും എന്നാണ് എന്റെ വിശ്വാസം “ലീ പറഞ്ഞു.