വ്യത്യസ്ത സമയങ്ങളിൽ ഇന്ത്യക്കായി ഏറ്റവും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്റർമാരാണ് വിരാട് കോഹ്ലിയും സച്ചിൻ ടെണ്ടുൽക്കറും. തന്റെ കരിയറിലുടനീളം ഇന്ത്യൻ ടീമിനായി പോരാട്ടങ്ങൾ സച്ചിൻ നയിക്കുകയുണ്ടായി. അതുപോലെതന്നെ ക്ലാസ് ഷോട്ടുകൾ കൊണ്ട് ലോക ക്രിക്കറ്റിന്റെ പടികൾ നടന്നുകയറുകയാണ് വിരാട് കോഹ്ലിയും. ഇരുവരെയും തമ്മിൽ താരതമ്യം ചെയ്ത് സംസാരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷുഐബ് അക്തർ ഇപ്പോൾ. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ സച്ചിൻ ടെണ്ടുൽക്കറാണെന്നും, എന്നാൽ നായകൻ എന്ന നിലയിൽ സച്ചിൻ മോശമായിരുന്നുവെന്നും അക്തർ പറയുന്നു.
“എന്റെ അഭിപ്രായത്തിൽ സച്ചിൻ ടെണ്ടുൽക്കറാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ. പക്ഷേ ഒരു ടീം നായകൻ എന്ന നിലയിൽ സച്ചിൻ അങ്ങേയറ്റം പരാജയമായിരുന്നു. തന്റെ നായകസ്ഥാനം സ്വയം ഒഴിഞ്ഞു കൊടുക്കുകയായിരുന്നു സച്ചിൻ. വിരാട് കോഹ്ലിയും നായകൻ എന്ന നിലയിൽ ഇതുതന്നെയാണ് ചെയ്തത്. വിരാട് നായകനായിരുന്ന സമയത്ത് വ്യക്തിഗത പ്രകടനങ്ങളിൽ ഒരുപാട് പിന്നിലേക്ക് പോയിരുന്നു. എന്നാൽ ശേഷം മികച്ച പ്രകടനങ്ങളുമായി തിരികെയെത്തി. ശേഷം ലോകകപ്പിലടക്കം തകർത്താടുകയും ചെയ്തു.”- അക്തർ പറയുന്നു.
ഇതോടൊപ്പം ചെയിസിങ്ങിൽ കോഹ്ലിക്കുള്ള പ്രാഗൽഭ്യത്തെപ്പറ്റിയും അക്തർ പറയുന്നു. “കോഹ്ലിയുടെ കരിയർ പരിശോധിക്കാം. അയാൾ തന്റെ സെഞ്ച്വറികളിൽ 40 എണ്ണവും നേടിയിട്ടുള്ളത് ചെയിസിംഗ് സമയത്താണ്. ഞാൻ കോഹ്ലിയെ അനാവശ്യമായി പ്രശംസിക്കുകയാണെന്ന് പലരും പറയാറുണ്ട്. എന്നാൽ അദ്ദേഹത്തെ ലോകം മുഴുവനാണ് പ്രശംസിക്കുന്നത് എന്ന് മനസ്സിലാക്കണം. ഒരു സമയത്ത് ഇന്ത്യയെ വിജയിപ്പിച്ചിരുന്നത് കോഹ്ലിയുടെ ഈ സെഞ്ച്വറികൾ ആയിരുന്നു.”- അക്തർ കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലി കാഴ്ച വയ്ക്കുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലടക്കം കോഹ്ലി തന്റെ പ്രതാപകല ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സ്ക്വാഡ് അംഗമാണ് വിരാട് കോഹ്ലി. മാർച്ച് 9നാണ് ഇന്ത്യയുടെ ഓസീസിനെതിരായ അവസാന ടെസ്റ്റ്. നടക്കുന്നത്