സ്റ്റാർ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്റെ അവസാന 50 ഓവർ ഫോർമാറ്റ് മത്സരം ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡർഹാമിൽ കളിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
“ഞാൻ ഇംഗ്ലണ്ടിനായി, ഏകദിന ക്രിക്കറ്റിൽ ചൊവ്വാഴ്ച ഡർഹാമിൽ എന്റെ അവസാന മത്സരം കളിക്കും. ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. ഇത് അവിശ്വസനീയമാംവിധം കഠിനമായ തീരുമാനമാണ്. ഇംഗ്ലണ്ടിനായി എന്റെ ടീമിനൊപ്പം കളിച്ച ഓരോ മിനിറ്റും ഞാൻ ഇഷ്ടപ്പെട്ടു. ഞങ്ങൾ അവിശ്വസനീയമായ ഒരു യാത്ര നടത്തി,” സ്റ്റോക്സ് ഔദ്യോഗിക സ്റ്റേറ്റ്മെന്റിൽ പറഞ്ഞു.
മൂന്നു ഫോര്‍മാറ്റുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ബെന്‍ സ്റ്റോക്ക്സ്, താന്‍ കാരണം മറ്റൊരു താരത്തിന്‍റെ അവസരം നഷ്ടപ്പെടുരുതെന്നും പറഞ്ഞു. “എനിക്കുള്ളതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകും, ഇപ്പോൾ, ഈ തീരുമാനത്തിലൂടെ, ടി20 ഫോർമാറ്റിൽ എന്റെ സമ്പൂർണ്ണ പ്രതിബദ്ധത കൂടി നൽകാമെന്ന് എനിക്ക് തോന്നുന്നു. ജോസ് ബട്ട്‌ലർ, മാത്യു മോട്ടിന് ആശംസകൾ നേരാൻ ഞാൻ ആഗ്രഹിക്കുന്നു.”
“ഞാൻ ഇതുവരെ കളിച്ച 104 മത്സരങ്ങളും ഞാൻ ഇഷ്ടപ്പെട്ടു, എനിക്ക് ഒരെണ്ണം കൂടി ലഭിച്ചു. എല്ലായ്‌പ്പോഴും എന്നപോലെ, ഇംഗ്ലണ്ട് ആരാധകർ എനിക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ തുടരും. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ്. ചൊവ്വാഴ്ച വിജയിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര മികച്ച രീതിയിൽ സജ്ജമാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി 104 ഏകദിനങ്ങൾ കളിച്ച സ്റ്റോക്സ് 39.44 ശരാശരിയിൽ 2,919 റൺസ് നേടിയിട്ടുണ്ട്. 2019 ലോകകപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ 84 റൺസ് നേടി പുറത്താകാതെ നിന്ന ഈ ഓൾറൗണ്ടർ 2019 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അയർലൻഡിനെതിരെ ഏകദിന അരങ്ങേറ്റത്തിന് ശേഷം മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 2919 റൺസും 74 വിക്കറ്റും സ്റ്റോക്സ് നേടിയിട്ടുണ്ട്.