ഒരു ടെസ്റ്റിന് പകരം രണ്ട് ടി :ട്വന്റി -സൂപ്പർ തീരുമാനവുമായി ബിസിസിഐ

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ക്രിക്കറ്റ്‌ പ്രേമികളെല്ലാം വളരെ ആവേശത്തോടെ മാത്രമാണ് കണ്ടത്.5 മത്സര ടെസ്റ്റ്‌ പരമ്പര ആരാകും ജയിക്കുക എന്നുള്ള ക്രിക്കറ്റ്‌ ആരാധകരുടെ ആകാംക്ഷക്ക്‌ പക്ഷേ അഞ്ചാം ടെസ്റ്റിൽ ലഭിച്ച പൂർണ്ണമായ നിരാശ. അഞ്ചാം ടെസ്റ്റ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാംപിലെ കോവിഡ് വ്യാപനം കാരണം ഉപേക്ഷിക്കാൻ തീരുമാനിച്ചത് അനേകം സംശയങ്ങൾക്കും തുടക്കം കുറിച്ചിരുന്നു. മാഞ്ചസ്റ്റർ ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ചതായ സാഹചര്യത്തിൽ പരമ്പരയുടെ ഭാവി എങ്ങനെ എന്നുള്ള ചോദ്യത്തിന് കൂടി ഉത്തരം നൽകുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.നിർണായകമായ അഞ്ചാം ടെസ്റ്റ്‌ ഉപേക്ഷിക്കുവാനുണ്ടായ സാഹചര്യവും ജയ് ഷാ വിശദമാക്കി.

86091747

ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡിനൊപ്പം വളരെ വിശദമായ ചർച്ചകൾക്ക് ശേഷം ഈ ഒരു ടെസ്റ്റ്‌ മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളും എന്നും ജയ് ഷാ തുറന്നുപറഞ്ഞു. “അഞ്ചാം ടെസ്റ്റ്‌ മത്സരം ഉപേക്ഷിക്കുവാനുണ്ടായ സാഹചര്യം നമുക്ക് എല്ലാം അറിയാം. ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡുമായി ചർച്ചകൾ നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമാക്കും അവരുടെ കൂടി സൗകര്യത്തിൽ അഞ്ചാം ടെസ്റ്റ്‌ നടത്തും. കൂടാതെ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിന് പകരം രണ്ട് ടി :20 മത്സരം കൂടി കളിക്കാനാണ് ആലോചന. അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പര്യടനത്തിൽ മൂന്ന് ടി :20 ക്ക്‌ ഒപ്പം 5 ടി :20 കളിക്കാനാണ് ആലോചന.എല്ലാം ഇരു ബോർഡുകളും തീരുമാനിച്ച ശേഷമാകും പ്രഖ്യാപിക്കുക.

അതേസമയം വരാനിരിക്കുന്ന ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ശേഷം വിരാട് കോഹ്ലി നായക സ്ഥാനം ഒഴിയുമെന്നുള്ള റിപ്പോർട്ടുകളോടും ജയ് ഷാ അഭിപ്രായം വ്യക്തമാക്കി.നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ക്യാപ്റ്റൻസി മാറ്റം ബിസിസിഐ ആലോചിച്ചിട്ടില്ല എന്നും ജയ് ഷാ പറഞ്ഞു “ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ്മയെ നായകനാക്കാനുള്ള ഒരുവിധ ചർച്ചകളും ഇപ്പോൾ നടന്നിട്ടില്ല “ജയ് ഷാ വിശദമാക്കി

Previous articleഅഞ്ചാം ടെസ്റ്റ്‌ എന്തിന് ഉപേക്ഷിച്ചു :ആദ്യമായി ഉത്തരം നൽകി കോഹ്ലി
Next articleധോണി ഉപദേശകനായി വരുവാൻ ഒരൊറ്റ കാരണം :തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി